സെപ്റ്റംബർ ഡയറി

2 years, 4 months Ago | 212 Views
സെപ്റ്റംബർ -1
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ മേജർ സമ്പദ് വ്യവസ്ഥയെന്ന പട്ടം നടപ്പു സാമ്പത്തിക വർഷത്തെ (2022 -23) ആദ്യ പാദമായ ഏപ്രിൽ-ജൂണിലും നിലനിർത്തി ഇന്ത്യ.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ എൽദോസ്പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കർ, എം ശ്രീശങ്കർ, പി. ആർ. ശ്രീജേഷ്, ട്രീസ ജോളി, ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും.
അമേരിക്കയെ ശീതയുക്തത്തിൽ തളച്ച സോവിയറ്റ് യൂണിയൻ എന്ന വൻ ശക്തിയെ സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങളിലൂടെ അഞ്ച് രാഷ്ട്രങ്ങളായി ശിഥിലീകരിച്ച് ലോകചരിത്രം തിരുത്തിക്കുറിച്ച മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.
സെപ്റ്റംബർ -2
തീര നിയന്ത്രണ മേഖലയിൽ (സിആർസെഡ്) ഇളവ് തേടിയുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കു ഭാഗിക വിജയം. 66 പഞ്ചായത്തുകളെ കൂടുതൽ ഇളവ് ലഭിക്കുന്ന സിആർസെഡ് രണ്ടിലേക്കു മാറ്റാൻ ദേശീയ തീരമേഖല മാനേജ്മെന്റ് അതോറിറ്റി തീരുമാനിച്ചു.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്- യുജി) ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ ഒ. എം. ആർ. ഉത്തര കടലാസുകളും ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചു.
ക്രിസ്ത്യൻ പിന്തുടർച്ച അവകാശത്തിലെ അനീതിക്കെതിരെ സുപ്രീംകോടതി വരെ ഒറ്റയ്ക്ക് നിയമ പോരാട്ടം നടത്തി സ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യ അവകാശം നൽകാനുള്ള വിധി സമ്പാദിച്ച പോരാളിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായ മേരി റോയ് അന്തരിച്ചു.
സെപ്റ്റംബർ -3
നാവികസേനയുടെ എല്ലാ വിഭാഗങ്ങളും സ്ത്രീകൾക്കായി തുറക്കാൻ തീരുമാനിച്ചു വെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതകൾക്ക് സേനയിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളാണു നിൽക്കുന്നതെന്നും കരുത്തുള്ള തിരമാലകൾക്ക് അതിരുകളില്ലാത്തതു പോലെ ഇന്ത്യയുടെ പുത്രിമാർക്കും അതിരുകളോ നിയന്ത്രണങ്ങളോ ഇനി ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ ആവശ്യങ്ങൾക്കു വലിയ തോതിൽ ശേഖരിക്കുന്ന എല്ലാത്തരം വ്യക്തി വിവരങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള ഡേറ്റ അനോനിമൈസേഷൻ രീതിയുടെ കരട് മാർഗ്ഗരേഖ കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി.
സെപ്റ്റംബർ -4
ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ശനിയാഴ്ച ഉച്ചയ്ക്ക് തുമ്പയിലായിരുന്നു വിജയകരമായ പരീക്ഷണം.
സർക്കാർ, സർക്കാർ -എയ്ഡസ് കോളേജുകളുടെ മേഖലയിൽ സ്വയംഭരണ പദവി നേടുന്ന ആദ്യ എൻജിനീയറിങ് കോളേജ് എന്ന ബഹുമതി കൊല്ലം ടി. കെ. എം. എൻജിനീയറിങ് കോളേജിന് ലഭിച്ചു.
സെപ്റ്റംബർ -5
ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ പിന്തള്ളി ലിസ്ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. തച്ചാറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രി യാണ് 47 കാരിയായ ട്രസ്സ്.
സെപ്റ്റംബർ -6
അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ചിഹ്നവും പുറത്തിറക്കി. ഈ മാസം 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലാണ് ദേശീയ ഗെയിംസ്. ഇന്ത്യ ഒന്നിക്കും ഇന്ത്യ ജയിക്കും എന്ന ആശയമാണ് ഗാനം ഉൾക്കൊള്ളുന്നത്.
സെപ്റ്റംബർ -7
സംസ്ഥാനത്തു പേവിഷബാധ മൂലമുള്ള മരണങ്ങൾ പഠിക്കാൻ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ നിയോഗിച്ചു. പേ വിഷത്തിനെതിരെ വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയവും സമിതി പരിശോദിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം. വി ഗോവിന്ദൻ രാജിവച്ച ഒഴിവിൽ സ്പീക്കർ എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോതി ബി. കൃഷ്ണൻ മൂന്നാം റാങ്കും നേടി.
സെപ്റ്റംബർ - 8
കൊച്ചി മെട്രോയുടെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 14,500 ലധികം സ്കൂളുകളെ ശ്രീ സ്കൂളുകളായി വികസിപ്പിക്കാൻ അദ്ധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നൽകി.
വംശീയ വൈവിധ്യമുള്ള മന്ത്രിസഭയുമായി ട്രസ്. വിദേശകാര്യ, ധനകാര്യ വകുപ്പുകളിൽ ന്യൂനപക്ഷ പ്രാധിനിധ്യം; സുനകിനെ പുന്തുണച്ച നേതാക്കൾക്കു മന്ത്രിസ്ഥാനം നഷ്ടമായി.
സെപ്റ്റംബർ -9
അത്‍ലറ്റുകളുടെ സ്വപ്നവേദിയായ ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നേടി ചരിത്രം കുറിച്ച് ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര.
സെപ്റ്റംബർ -10
ശ്രീനാരായണഗുരു ജയന്തി
എലിസബത്ത് രാജ്ഞി വിട ചൊല്ലി. ജനാധിപത്യ യുഗത്തിലെ ബ്രിട്ടീഷ് രാജ്ഞി ചരിത്രത്താളുകളിലേക്ക് മടക്കി. ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാഷ്ട്രങ്ങളുടെയും രാജ്ഞിയായിരുന്നു അവർ.
ബാഡ്മിന്റണിൽ മലയാളി താരം എച്ച്. എസ്. പ്രണോയിക്ക് ചരിത്രനേട്ടം. തിരുവനന്തപുരം സ്വദേശിയായ പ്രണോയ് ലോക ബാഡ്മിന്റൺ ഫെഡറേഷൻ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി.
കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന നിർണായക മേഖലയായ ഗോഗ്ര- ഹോട്ട് സ്പ്രിൻസിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും ധാരണയായി.
സെപ്റ്റംബർ -11
ജാതിഭേതചിന്ത ഇപ്പോഴും മനസ്സിലുള്ള ചിലർ ശ്രീ നാരായണഗുരുവിന്റെ നിശ്ചലദൃശ്യം ദേശീയ പരിപാടിയിൽ വരുന്നതിനെപ്പോലും ഭയക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഗുരുവിന്റെ 1668-ആം ജയന്തി ആഘോഷത്തിലെ മഹാസമ്മേളനം ചെമ്പഴന്തി ശ്രീനാരായണഗുരു കുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നാംക്ലാസ് വിദ്യാർത്ഥികളിൽ 56% പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലെന്ന് സർവ്വേ റിപ്പോർട്ട്. അടിസ്ഥാനപഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതി നിപുൺ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന എൻ. സി. ഇ. ആർ. ടി. യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സർവ്വേ നടത്തിയത്.
സെപ്റ്റംബർ -12
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കിന്റെ ഉടമയായ തോമസ് ബിജു ചീരംവേവിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാം റാങ്ക്.
പാകിസ്താന്റെ 60 എഫ് -16 യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള 450 ദശലക്ഷം ഡോളറിന്റെ (3600 കോടി രൂപ) പാക്കേജിന് അമേരിക്കൻ ഭരണകൂടം അംഗീകാരം നൽകിയതിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.
നഷ്ടത്തിലായിരുന്ന 19 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭ പാതയിലേറിയെന്ന് 2020-21ലെ പബ്ലിക് സെക്ടർ എന്റർപ്രൈസ് സർവ്വേ റിപ്പോർട്ട്. റിഫൈനറി, വളം, ധനകാര്യം വ്യവസായം, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളാണ് ലാഭട്രാക്കിൽ തിരിച്ചെത്തിയത്.
സെപ്റ്റംബർ -13
കേരള നിയമസഭയുടെ 24 -ആമത് സ്പീക്കറായി എ. എൻ. ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറാ യിരുന്ന എം. ബി. രാജേഷ് മന്ത്രിയാകാൻ രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.
തെരുവ് നായ ആക്രമണം വൻ ഭീഷണിയായി മാറിയിരിക്കെ അക്രമകാരികളും സുപ്രീംകോടതിയുടെ അനുമതി തേടാനും ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെ മാസ്സ് വാക്സിനേഷൻ ഡ്രൈവിനും സർക്കാർ തീരുമാനം. ദിവസം 10000 നായ്ക്കൾക്ക് വാക്സിനേഷനാണ് ലക്ഷ്യം.
പ്രൊഫ. എം. കെ. സാനുവിനെയും പ്രൊഫ. സ്കറിയ സക്കറിയയെയും എം. ജി. സർവകലാശാല ഡി. ലിറ്റ് നൽകി ആദരിക്കും. ഫ്രാൻസിസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. സിഡിയർ റൂസൽ, പ്രൊഫ. യവ്സ്ഗ്രോഹെൻസ് എന്നിവർക്ക് ഡോക്ടർ ഓഫ് സയൻസ് ബഹുമതിയും നൽകും.
സെപ്റ്റംബർ -14
കേന്ദ്രസർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് രവീന്ദ്രൻ ഭട്ട്, ജസ്റ്റിസ് ബേല എം, ത്രിവേദി, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് അഖിലേന്ത്യ ബാക്ക് വേഡ് ക്ലാസസ് ഫെഡറേഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്.
സാമ്പത്തിക വളർച്ചയ്ക്കായി സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നീതി അയോഗുകൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ നടപടിതുടങ്ങി.
സെപ്റ്റംബർ -15
കർഷകരുടെ വരുമാനം കൂട്ടാൻ മൂല്യ വർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, കാർഷികോല്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
പാക്ട്രോണുകളിൽ നിന്ന് വ്യോമ താവളങ്ങളെ സംരക്ഷിക്കാൻ വ്യോമസേന 100 ട്രോളുകൾ വാങ്ങും. തദ്ദേശീയമായി നിർമ്മിക്കുന്ന യു. എ. പികളാണ് വാങ്ങുന്നത്.
യാക്കോബായ സുറിയാനി സഭയിലെ മാർക്കോസ് ചെമ്പകശ്ശേറിൽ റമ്പാനെ മാർക്കോസ് ക്രിസ്റ്റഫോറസ് എന്ന പേരിലും കുറ്റിപ്പറിച്ചേൽ ഗീവർഗീസ് റമ്പാനെ ഗീവർഗീസ് സ്തേഫാനോസ് എന്ന പേരിലും സഭയുടെ പരമാദ്ധ്യക്ഷൻ ഇഗാനാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ലെബനോനിലെ സെന്റ് മേരീസ് ചാപ്പലിൽ മെത്രാപ്പോലീത്തമാരായി വാഴിച്ചു.
സെപ്റ്റംബർ -16
സംസ്ഥാനത്തെ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ആദിവാസി മേഖലകളിൽ സ്വകാര്യ പണ മിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികവർഗ വിഭാഗ സംസ്ഥാനതല ഉപദേശക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ -17
തെരുവുനായകളുൾപ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന മനുഷ്യർക്ക് സർക്കാർ സൗജന്യ ചികിത്സയൊരുക്കണമെന്ന് ഹൈക്കോടതി. അതേസമയം തെരുവു നായകളെയും അവയ്ക്ക് ഭക്ഷണം നൽകുന്നവരെയും ആക്രമിക്കുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും ഡിവിഷൻ ബന്ധു ഉത്തരവിട്ടു.
പ്ലസ്ടു, ബിരുദ പഠനം കഴിഞ്ഞ് ഉപരി പഠനത്തിന് സമാന്തര സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നരലക്ഷത്തോളം കുട്ടികളെ ആശങ്കയിലാക്കികൊണ്ട് വിദൂര പഠനം പേരിനു മാത്രമാക്കി സർക്കാർ.
സെപ്റ്റംബർ -18
പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ടെന്നും ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകി.
ഒക്ടോബർ ഒന്നു മുതൽ ആറുമാസത്തേക്ക് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ കക്കാട്ട് മനയിൽ ഡോ. കീരൺ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു.
സെപ്റ്റംബർ -19
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്ത 12 ലക്ഷത്തിലേറെ കേസ്സുകളിൽ ബഹുഭൂരിപക്ഷവും പിൻവലിക്കും. കേസുകളുടെ ബാഹുല്യം കാരണം കോടതികളിലുണ്ടാവുന്ന തിരക്കും സമയം നഷ്ടവും പോലീസിന്റെ അമിത ജോലിഭാരവും കൂടി കണക്കിലെടുത്താണിത്.
സെപ്റ്റംബർ -20
ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന വിലാപയാത്രയ്ക്കുശേഷം നൂറ്റാണ്ടിന്റെ രാജപ്രതീകമായ എലിസബത്ത് രാജ്ഞിക്ക് ലണ്ടനിലെ സെന്റ് ജോർജസ് ചാപ്പലിലെ രാജകീയ നിലവറയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനോടോപ്പം അന്ത്യവിശ്രമം.
സെപ്റ്റംബർ -21
കേരളം 100% സാക്ഷരത കൈവരിച്ചെങ്കിലും ആ പുരോഗതി വിദ്യാഭ്യാസത്തിലുണ്ടെന്ന് പറയാനാ കില്ലെന്ന് സുപ്രീംകോടതി. ഹയർ സെക്കൻഡറി അധ്യാപകരുടെ നിയമന യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിന് സംവരണമേർപ്പെടുത്തിയതു മായി ബന്ധപ്പെട്ട എൻ. എസ്. എസിന്റെ ഹർജി തള്ളിക്കൊണ്ടാണ് നിരീക്ഷണം.
സംസ്ഥാനത്ത് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയില്ലാത്ത ക്ഷേമ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം തീരുമാനിച്ചു.
സെപ്റ്റംബർ -22
ബഹിരാകാശ വൻശക്തികളായ അമേരിക്കയെയും റഷ്യയെയും പിന്തള്ളി ലോകത്ത് ആദ്യമായി ബഹിരാകാശ വാഹനങ്ങളിൽ ഖര ഇന്ധനവും ദ്രവ ഓക്സിഡൈസറും ഉപയോഗിക്കുന്ന സങ്കര സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. പരിസ്ഥിതി സൗഹൃദ ഹരിത സാങ്കേതികവിദ്യയാണിത്.
കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ മാന്ദ്യത്തെ മറികടന്ന് ഈ വർഷത്തെ ഓണാഘോഷത്തോട കേരളത്തിലെ വിനോദസഞ്ചാരരംഗം കുതിച്ചുചാട്ടത്തിനു തയ്യാറെടുത്തിരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്.
സെപ്റ്റംബർ -23
കേരളമടക്കം 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാനപോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ സംഘടനയുടെ ദേശീയ നേതാക്കളുൾപ്പെടെ നൂറിലധികം പേർ കസ്റ്റഡിയിൽ.
സ്കൂളുകളിലെ അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശുപാർശകളുമായി ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിനായി സ്കൂൾ അന്തരീക്ഷവും സൗകര്യവും അടിമുടി മാറ്റണമെന്നാണ് മുഖ്യ ശുപാർശ.
സെപ്റ്റംബർ -24
കാനഡയിൽ ഇന്ത്യക്കാർക്കുനേരെ വിദ്വേഷം കുറ്റകൃത്യങ്ങളും വിഭാഗീയ പ്രവർത്തനങ്ങളും കടന്നാക്രമണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം.
വി. സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ നിർദ്ദേശിച്ച് കേരള സർവകലാശാലയ്ക്ക് വീണ്ടും ഗവർണർ കത്തയച്ചു. സെനറ്റ് തീരുമാനം വിശദീകരിച്ചുള്ള മുൻ മറുപടി ആവർത്തിച്ചുള്ള സർവ്വകലാശാലാ രജിസ്റ്ററുടെ അഭ്യർത്ഥന നിരഹരിച്ചാണ് ഗവർണറുടെ നടപടി.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഭൂമിയുമായി ഏറ്റവും അടുപ്പത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ടുതന്നെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ തിളക്കത്തിൽ വ്യാഴത്തെ കാണാം. 26-ന് സന്ധ്യയോടെ കിഴക്കൻ മാനത്ത് വ്യാഴം അപൂർവ സുന്ദര ആകാശ വിരുന്നിന് കളമൊരുക്കും.
സെപ്റ്റംബർ - 25
നവരാത്രി വിഗ്രഹാഘോഷയാത്രയ്ക്ക് അതിർത്തി പ്രദേശമായ കളിക്കാവിളയിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. സ്വീകരണ ചടങ്ങുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും, റവന്യൂ അധികൃതരും, പോലീസ് മേധാവികളും വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
സെപ്റ്റംബർ -26
കേരളരാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാതെ മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു.
രാഷ്ട്രീയത്തിന്റെ പേരിൽ കൊടും ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെ ഇന്ത്യൻ വിദേശകാര്യാമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്ട്ര പൊതുസഭയിൽ നിശ്ചിതമായി വിമർശിച്ചു. പാകിസ്താനേയും ചൈനയെയും ഉന്ന മിട്ടായിരുന്നു പരാമർശങ്ങൾ.
സെപ്റ്റംബർ -27
പത്തനംതിട്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം. ബി. എസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. 100 പേർക്ക് ഇവിടെ സർക്കാർ സീറ്റിൽ എം. ബി. ബി. എസ്. പഠിക്കാം.
ഇറ്റലിയിലെ പൊതു തിരഞ്ഞെടുപ്പിൽ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ തീപ്പൊരി നേതാവ് വലതുപക്ഷ സഖ്യം വിജയത്തിലേക്ക്. സഖ്യത്തിൽ ദേശീയവാദികളായ ബ്രദേഴ്സ് ഓഫ് ഇറ്റലിക്കും പുറമേ മുൻ പ്രധാനമന്ത്രി സില്വിയോ ബെർലു സ്കോണിയുടെ ഫോർസ ഇറ്റാലിയ മുൻപ്ര പ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ ലീഗ് എന്നിവ ഉൾപ്പെടുന്ന കക്ഷികളാണുള്ളത്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിൽ രാജ്യത്ത് ആദ്യമായി ഫോണ്ടാൻ ക്ലിനിക് ഒ. പി. തുറന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബീഹാരി ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ -28
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഹിന്ദി നടി ആശ പരേഖിന് ലഭിച്ചു. 10 ലക്ഷം രൂപയും ശിൽപവും ഉൾപ്പെടുന്ന പുരസ്കാരം 30നു രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും.
തിരുവനന്തപുരത്തിന്റെ മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആരവങ്ങൾ ഒരിക്കൽകൂടിയെത്തിചച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഈ വർഷം ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്താൻ യു.ജി.സി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിച്ചു.
സെപ്റ്റംബർ - 29
ഭീകരബന്ധം ആരോപിച്ച് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ വിവാദ ഇസ്ലാമിക് സംഘടനയായ പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയും 8 അനുബന്ധ സംഘടനകളെയും കേന്ദ്രം ആഭ്യന്തരമന്ത്രാലയം 5 വർഷത്തേക്ക് നിരോധിച്ചു.
ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ കേന്ദ്ര സർക്കാർ സംയുക്ത സേനാ മേധാവിയായി നിയമിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം.
സെപ്റ്റംബർ - 30
അവിവാഹിതരായ സ്ത്രീകൾക്കും 24 ആഴ്ചവരെയുള്ള ഗർഭം നിയമപരമായി അലസിപ്പിക്കാൻ സുപ്രീംകോടതിയുടെ ചരിത്രവിധി.
കിൻഫ്ര, കെ. എസ്. ഐ. ഡി. സി തുടങ്ങിയ സർക്കാർ ഏജൻസികളുടെ എസ്റ്റേറ്റുകളിൽ നിന്നും സ്വകാര്യ വ്യവസായ പാർക്കുകളിൽ നിന്നും ഭൂമി ഏറ്റെടുത്ത് വ്യവസായം തുടങ്ങുന്നവർക്ക് ഡിജിറ്റേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ പുതിയ വ്യവസായ നയമത്തിന്റെ കരടിൽ നിർദേശം.
Read More in Organisation
Related Stories
ബി എസ് എസ് സ്ഥാപക ചെയർമാൻ ഗുൽസരിലാൽ നന്ദ 123 -ാം ജന്മവാർഷികം
3 years, 9 months Ago
സ്ത്രീകളോടും കുട്ടികളോടുമുള്ള മാന്യത ആർഷ സംസ്കൃതിയുടെ ഉൽകൃഷ്ട ഭാവം: ബി. എസ്. ബാലചന്ദ്രൻ
3 years, 9 months Ago
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 4 months Ago
മെയ് ഡയറി
3 years, 9 months Ago
പാത്രം നീലനിറമെങ്കിൽ ഭക്ഷണം പതിവിലേറെ
3 years, 9 months Ago
മറുകും മലയും (BSS)
2 years, 8 months Ago
നാട്ടറിവ്
2 years, 4 months Ago
Comments