എസ്.എം.എസ്.അയക്കാൻ സൗജന്യ വെബ്സൈറ്റ്
.jpg)
3 years, 7 months Ago | 670 Views
മൊബൈൽ ഫോണും സ്മാർട്ട് ഫോണുമൊക്കെ അരങ്ങു വാഴുന്ന ഇക്കാലത്ത് എസ്.എം.എസ്. എന്ന ലഘു സന്ദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഏത് മൊബൈൽ ഫോണിലേക്കും പെട്ടെന്ന് സന്ദേശമെത്തിക്കുന്ന ഈ സൗകര്യം ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്നു. നെറ്റ് വർക്ക് കമ്പനികൾ ഇതിനു ചാർജ് ഈടാക്കുന്നുവെന്നതാണ് പ്രധാന പ്രശ്നം. അതേ സമയം സൗജന്യമായി എസ്.എം.എസ്.സന്ദേശമയക്കാൻ സൗകര്യമൊരുക്കുന്ന ധാരളം സൈറ്റുകൾ ഇപ്പോൾ ഇന്റെർനെറ്റിലുണ്ട്. അവയിൽ പലതും ഇവിടെ പരിചയപ്പെടുത്തിയതുമാണ്. ഈ ഇനത്തിലെ സേവനം നൽകുന്ന പുതിയൊരു വെബ്സൈറ്റാണ് www.160by2.com. സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ഒരു മൊബൈൽ ഫോൺ നമ്പർ വേണം. ഇന്ത്യയ്ക്കകത്തുള്ള ഏത് മൊബൈൽ ഫോണിലേക്കും ഇതുപയോഗിച്ച് ലഘുസന്ദേശങ്ങളായാക്കാവുന്നതാണ്. നാട്ടിലെ മൊബൈൽ നമ്പർ മുഖേന രജിസ്റ്റർ ചെയ്തു വിദേശത്തു നിന്ന് യഥേഷ്ടം സന്ദേശങ്ങളയക്കുന്ന വിരുതന്മാരുണ്ട്. കോൺടാക്ട് നമ്പറുകൾ സൂക്ഷിക്കാനും എസ.എം.എസ്.ഗ്രൂപ്പുകൾ നിർമ്മിക്കാനും സൈറ്റിൽ സൗകര്യമൊരുക്കിയിരിക്കുന്നു. കോൺടാക്ട് നമ്പറുകൾ ഓൺലൈനായി സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.
ഓൺലൈൻ പാട്ടുപെട്ടി
സംഗീതമാസ്വദിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ഓൺലൈൻ പാട്ടുപെട്ടിയാണ് http:/downlodsongs.in. ഇതര സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ വിവിധ ഭാഷകളിലെ ഗാനങ്ങളുടെ വൻശേഖരം തന്നെ കാണാം. താല്പര്യമുള്ളവർക്ക് സൈറ്റിൽ രജിസ്റ്റർ ചെയ്തു പാട്ടുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ സാധ്യമല്ലെങ്കിൽ ഓൺലൈനായും പാട്ട് കേൾക്കാം. മലയാള ഗാനങ്ങൾക്കും കവിതകൾക്കും പുറമെ ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളുമൊക്കെ സൈറ്റിലൂടെ ലഭ്യമാക്കാം.
നെറ്റിൽ ഫയലുകൾ സൂക്ഷിക്കാൻ
ചിതങ്ങളും വീഡിയോകളും സൗജന്യമായി സൂക്ഷിക്കാനനുവദിക്കുന്ന വെബ്സൈറ്റാണ് tinipic.com. ഇങ്ങനെ സൂക്ഷിക്കുന്ന ഫയലുകളുടെ ലിങ്കുകൾ നൽകിയാൽ ആർക്കും അവ നെറ്റിലൂടെ ടൗൺലോഡ് ചെയ്യാൻ സാധിക്കും. 250 കിലോബൈറ്റിൽ കൂടുതലുള്ള ഫയലുകൾ സ്വയം റീസൈസ് ചെയ്യപ്പെടുന്നുവെന്നത് സൈറ്റിന്റെ പ്രത്യേകതയാണ്. 2 മെഗാബൈറ്റുവരെയുള്ള ചിത്രങ്ങളും 25 മെഗാബൈറ്റുവരെയുള്ള ഓഡിയോ ഫയലുകളും 25 മെഗാബൈറ്റുവരെയുള്ള വീഡിയോ ഫയലുകളും സൂക്ഷിക്കാനനുവദിക്കുന്ന മറ്റൊരു ഡിജിറ്റൽ മീഡിയാ സർവീസാണ് putfile.com.pixpile.com, afreeimagehost .com, imagehosted.com, picagoo.com, iamgp.com, ftp.nu, imageload.org തുടങ്ങിയ വെബ്സൈറ്റുകളും ഈ ഇനത്തിലെ സേവനങ്ങൾ കാഴ്ചവെക്കുന്നു.
തെറ്റില്ലാതെ ഇ -മെയിലയാക്കാൻ
ലിഖിത രൂപത്തിലെ ആശയ വിനിമയത്തിന് ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന രീതിയാണ് ഇ-മെയിൽ. ഇന്റർനെറ്റ് എന്നതുതന്നെ പാപ്ലറും ഇ-മെയിലിന്റെ പര്യായമായിട്ടാണ് മനസ്സിലാക്കുന്നത്. നെറ്റ് ഉപയോഗത്തിൽ മുൻപന്തിയിലുള്ളതും ഇ-മെയിൽ തന്നെ. ഉപയോഗത്തിന്റെ ആധിക്യം കാരണമായിരിക്കാം അക്ഷരത്തെറ്റോ വ്യാകരണത്തെറ്റോ ഇല്ലാത്ത ഇ-മെയിൽ സന്ദേശങ്ങൾ അപൂർവമായിരിക്കയാണ്. അക്ഷരത്തെറ്റുകളിൽ നിന്ന് മുക്തമല്ലാത്ത മെയിലുകൾ അപൂർവമാണെന്നും ഇത്തരം മെയിലുകളിൽ അറുപത് ശതമാനത്തോളം ഭാഷാപരമായി വൻ അബദ്ധങ്ങൾ നിറഞ്ഞതുമാണെന്നാണ് ശളേമരരെ .യശ്വ എന്ന വെബ്സൈറ്റ് നടത്തിയ സർവേയിലൂടെ വെളിപ്പെട്ടത്. അതിനാൽ തന്നെ അബദ്ധങ്ങളില്ലാതെ ഇ-മെയിലയ്ക്കുക എന്നത് ഇപ്പോൾ ഏറെ പ്രോത്സാഹിക്കപ്പെടേണ്ട സൽപ്രവൃത്തിയായിട്ടാണ് ഗണിക്കുന്നത്.ഇ-മെയിൽ സന്ദേശങ്ങളുടെ നിയമപരമായ സാധുത മിക്ക ലോകരാഷ്ട്രങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. തെറ്റില്ലാതെ ഇ-മെയിൽ സന്ദേശങ്ങളയക്കുന്നതിന് നെറ്റിൽ നിരവധി മാർഗങ്ങളുണ്ടെങ്കിലും അതുപയോഗപ്പെടുത്തുന്നതിലുള്ള അനാസ്ഥ ഒഴിവാക്കുക എന്നതാണ് ഇതിന്റെ മുഖ്യ പരിഹാരമായി നിർദേശിക്കുന്നത്. ഔട്ട്ലുക്ക് പോലുള്ള പോഗ്രാമുകൾക്ക് പുറമെ ഇ-മെയിൽ സേവനം നൽകുന്ന മിക്ക വെബ്സൈറ്റുകളും സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും കണ്ടെത്തി ശരിപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. സന്ദേശങ്ങൾ അയക്കുന്നതിനു മുൻപായി വീണ്ടുമൊരു വായനകൂടി നടത്തുകയാണെങ്കിൽ പല തെറ്റുകളും കണ്ടെത്തി സ്വായം പരിഹരിക്കാനാവും. മാറുകക്ഷിയോടുള്ള ബഹുമാനവും ആദരവും എപ്പോഴും നിലനിർത്തുകയാണെങ്കിൽ സന്ദേശങ്ങളിൽ തെറ്റു വരുത്തുന്നത് ഒഴിവാക്കാനാകുമെന്നും വിദഗ്ധർ അഭിപ്രപായപ്പെടുന്നു. ഇ-മെയിൽ സന്ദേശങ്ങൾ അവ അയക്കുന്നവന്റെ കണ്ണാടിയായി വർത്തിക്കുന്നു. നിങ്ങളയക്കുന്ന മെയിലിലെ അക്ഷരങ്ങളും വാചകങ്ങളും യഥാർത്ഥത്തിൽ നിങ്ങളെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന ഓർമ്മ നിലനിർത്തലും ആവശ്യമായിരിക്കുന്നു.
Read More in Organisation
Related Stories
ബി.എസ്.എസ് അഗ്രി സ്കൂൾ: ഏകദിന ശിൽപശാല ബി.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു
2 years, 5 months Ago
റവ.ഫാ.ഡോ.ഇഞ്ചക്കലോടിക്ക് 'ഭാരത് സേവക് ബഹുമതി'
2 years, 10 months Ago
ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം
2 years, 1 month Ago
ഡോ. തമ്പാനെക്കുറിച്ച് ഡോ. തമ്പാൻ
3 years, 9 months Ago
'ഭാരത് സേവക്' ബഹുമതികൾ നൽകി ആദരിച്ചു'
3 years, 5 months Ago
"കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ " നവംബർ 1 : കേരളപ്പിറവിദിനം
3 years, 5 months Ago
ഫെബ്രുവരി ഡയറി
3 years, 1 month Ago
Comments