Saturday, April 19, 2025 Thiruvananthapuram

മേയ് ഡയറി

banner

2 years, 10 months Ago | 287 Views

മെയ്  - 1

കൂട്ടിയ ബസ് നിരക്ക്  പ്രാബല്യത്തിൽ വന്നു. ഓർഡിനറി ബസ് മിനിമം നിരക്ക് രണ്ട് രൂപ കൂട്ടി 10 രൂപയും ഫാസ്റ്റ് മിനിമം നിരക്ക് ഒരു രൂപ കൂട്ടി 15  രൂപയാക്കി.

എയ്ഡ്‌സ് അധ്യാപക ഒഴിവുകളിൽ  സ്ഥിര നിയമനം നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കി കേരള വിദ്യാഭ്യാസ ചട്ടം ( കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്തു. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് തടയും വിധം എയ്ഡ്‌സ് അധ്യാപക നിയമനത്തിനുള്ള വ്യവസ്ഥകൾ കർക്കശമാക്കുന്നതാണ് ഭേദഗതി.

അവസാനവർഷ ക്ലിനിക്കൽ പരിശീലനം നടത്താനാവാതെ ചൈന, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തിരിച്ചു പോന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ പരിശീലനം നൽകാൻ മെഡിക്കൽ കമ്മീഷന് സുപ്രീം കോടതി നിർദേശം.

 മെയ് - 2

വാണിജ്യ സിലിണ്ടറിന് കുത്തനെ വില കൂട്ടി.  19 കിലോ സിലിണ്ടറിന് 102. 50 രൂപയാണ് കൂട്ടിയത്.

രാജ്യത്ത് ഏപ്രിൽ മാസത്തെ ചരക്കുസേവന നികുതി  (ജി. എസ്. ടി) വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.68 ലക്ഷം കോടി രൂപയിലെത്തി.  2021 ഏപ്രിൽ മാസത്തെ ജി. എസ്. ടി വരുമാനത്തേക്കാൾ 20 ശതമാനം വർദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

മെയ്  - 4

കേരള സ്റ്റാർട്ടപ്പ് മിഷൻ പിന്തുണയുള്ള ഫിൻടെക്ക്  സ്റ്റാർട്ടപ് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്  കേരളത്തിൽ നിന്നുള്ള ആദ്യ യൂണികോണായി രാജ്യത്തെ യൂണികോൺ സംരംഭക പട്ടികയിൽ നൂറാമതായാണ് ഓപ്പൺ ഇടംനേടിയത്.

എഴുപത്തിയഞ്ചാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ബദ്ധവൈരികളായ ബംഗാളിനെ പെനാൽട്ടി  ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ച് കേരളം കിരീടം നേടി കേരളത്തിന്റെ ഏഴാം കിരീടമാണിത്.

മേയ്  - 5 

സുസ്ഥിര വികസനത്തിന് ബഹുമുഖ സഹകരണം; കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികൾ മറികടക്കൽ, കാലാവസ്ഥാ വ്യതിയാനം നേരിടൽ, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും നോഡിക്  രാഷ്ട്രങ്ങളും.

രാജ്യത്തിനുവേണ്ടി ജീവൻ വരെ ത്യജിച്ച ധീര സൈനികരുടെ ഓർമകളുമായി നാവികസേനാ  മെഡൽ വിതരണംചെയ്തു.  രാജ്യത്തിനും സൈന്യത്തിനും വേണ്ടി സ്‌തുത്യർഹ സേവനം നടത്തിയ 31 പേർക്കാണ് നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ മെഡലുകൾ സമ്മാനിച്ചത്.

മെയ്  -6 

നഗരസഭയിലെ 100 വാർഡുകളിലെയും  മാലിന്യ നീക്കം വേഗത്തിലാക്കാനായി വാങ്ങിയ 25 ഇ - കാർഡുകളുടെ വിതരണോദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.

സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിന് മൊബൈൽ ആപ്ലിക്കേഷൻ. ശൈലി ആപ്പ് എന്ന പേരിൽ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു.

ദിവസം ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.  റിപ്പോർട്ടിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.

 മെയ്  - 7

കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിൽ നിയമ്മിക്കപ്പെടാൻ  ഇതര  സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾ അർഹരല്ലെന്ന് സുപ്രീംകോടതി.  ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ചാണ് സംവരണം നിശ്ചയിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയാൻ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി രണ്ട് പ്രത്യേക കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ.

ഗ്രാമീണ സേവനത്തിന് ആരോഗ്യവകുപ്പ് ഡോക്ടർമാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ 10 ശതമാനം ഉയർത്തി. ഹയർ ഗ്രേഡ് പ്രൊമോഷൻ, വർഷ അടിസ്ഥാനത്തിലുള്ള ഹയർഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിച്ചു.

മേയ്  - 8 

ഒന്നരമാസത്തെ ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും പാചകവാതക വില ഉയർത്തി. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് 50 രൂപ കൂട്ടി.

മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാപ്പോലീത്തമാരായി ഡോക്ടർ മാത്യു മനക്കര ക്കാവിലും ഫാദർ ഡോ. ആന്റണി കാക്കനാട്ടും നിയമിതരായി.  തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയെ ഗുഡ്ഗാവ് ഭദ്രാസനത്തിലെ നിയമിച്ചു.

 കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ ആദ്യമൊരു ട്രാൻസെൻഡ്റും.  7 പുസ്തകങ്ങളുടെ രചയിതാതാവായ വിജയരാജമല്ലികയാണ് ജനറൽ കൗൺസിലിലേക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

മെയ്  - 9

സർക്കാർ-പൊതുമേഖലാ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്) നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് മേധാവികൾക്ക്  ധനവകുപ്പിന്റെ നിർദ്ദേശം. കേന്ദ്ര പ്രത്യക്ഷ ബോർഡിന്റെ നിർദ്ദേശമനുസരിച്ചാണ് നടപടി.

ഹിമാചൽ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിൽ ഖാലിസ്ഥാൻ പതാകകൾ സ്ഥാപിക്കുകയും മതിലിൽ  ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ജയറാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടു.

എൽ ഐ സി യുടെ പ്രഥമ ഓഹരി വിൽപ്പന ഇന്ന് അവസാനിച്ചു. സാധാരണ നിക്ഷേപകർ, പോളിസി ഉടമകൾ, ജീവനക്കാർ എന്നിവർക്കു രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സമയം. ആകെ ലഭിച്ചത് 1.79 മടങ്ങ് അപേക്ഷകൾ.

മെയ്  - 10 

വിദേശരാജ്യങ്ങളുടെ ജോലി ആവശ്യത്തിനും മറ്റും സംസ്ഥാന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫി നൽകാനുള്ള അവകാശം കേന്ദ്രസർക്കാറിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

 രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൽ പറയുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കാനും പുനരാലോചിക്കാനും തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

 മെയ്  - 11 

റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. എൻ. ബി.എഫ്. സി കളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് നിയന്ത്രിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 1958ലെ കേരള മണി ലെൻഡേഴ്സ് ആക്റ്റിനു വേണ്ടി കേരളം വാദിച്ചത്.

 ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ 2022ലെ   ഒ.എൻ.വി  സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭൻ സമ്മാനിച്ചു.

 പെൻഷൻ നൽകാൻ സർവകലാശാലകൾ പ്രത്യേക ഫണ്ട് ഉണ്ടാകണമെന്ന തീരുമാനം ധനവകുപ്പ് മരവിപ്പിച്ചു. പെൻഷൻഫണ്ട് സംബന്ധിച്ച് അവ്യക്തതയും നിർദ്ദേശങ്ങളിൽ അപ്രായോഗികതയും ഉള്ളതിനാലാണ് മരവിപ്പിക്കാൻ തീരുമാനിച്ചത്.

 മെയ്  - 12 

വിവാദ രാജ്യദ്രോഹ നിയമം (ഐ.പി.സി 124 എ) കേന്ദ്രസർക്കാർ പുന:പരിശോധിച്ച്  തീരുമാനമെടുക്കും വരെ സുപ്രീംകോടതി മരവിപ്പിച്ചു.

 ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാംവയസ്സിൽ; 1 മുതൽ 5 വരെ ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ പരമാവധി 30 കുട്ടികൾക്കും ആറു മുതൽ എട്ടുവരെ ക്ലാസുകളിൽ 35 കുട്ടികൾക്കും പ്രവേശനം നൽകാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട്  മാന്വലിൽ നിർദ്ദേശം.

പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി എഡിറ്ററുമായിരുന്ന വി. പി രാമചന്ദ്രൻ അന്തരിച്ചു.

 ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ  ചെയ്യുമ്പോൾ ആധാർ നമ്പർ അല്ലെങ്കിൽ പാൻ നമ്പർ നൽകണമെന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ.

 മെയ്  - 13

ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഉപഭോക്‌തൃ പണപ്പെരുപ്പം ഏപ്രിലിൽ 7.79  ശതമാനമായി.  ഭക്ഷ്യഎണ്ണയുടെയും പെട്രോൾ, ഡീസൽ, വാതകം തുടങ്ങിയവയുടെയും  വിലവർദ്ധനയിൽ മാർച്ചിലെ  6.95 ശതമാനത്തിൽ നിന്നാണ് കുതിച്ചത്. എട്ടുവർഷത്തെ ഉയർന്ന നിരക്ക്.

 ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേറ്റു.  യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഏക പാർലമെന്റ് അംഗമാണ് അദ്ദേഹം.

 ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസ്സ് ആക്കി വർദ്ധിപ്പിച്ചു.  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൽഡിങ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റ് എടുക്കാം. ജിപേ, പേടിഎം, ഫോൺപേ, റെയിൽവേ സ്മാർട്ട് കാർഡ്, ഭീം ആപ് എന്നിവ വഴിയാണിത്.

മെയ്  - 14

 യു. എ. ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ അന്തരിച്ചു. വനിതാശാക്തീകരണം ജനക്ഷേമ പരിഷ്കാരം, മതസ്വാതന്ത്ര്യം എന്നിവയിലൂടെ യു.എ.ഇയെ  പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

മിടുക്കരായ വിദ്യാർഥികൾക്ക് യോഗ്യതാ  പരീക്ഷ എഴുതാതെ തന്നെ എഞ്ചിനീയറിംഗ് കോഴ്സിന് പ്രവേശനം നേടാൻ അവസരം ലഭിക്കുംവിധം എ.ഐ.സി.ടി.ഇ സൂപ്പർ ന്യൂമററി  സീറ്റുകളിലേക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.

 തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ കാർഗോ  കോംപ്ലക്സിന്റെ  നടത്തിപ്പിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്  കേന്ദ്രത്തിന്റെ താൽക്കാലിക അനുമതി.

 മെയ്  - 15

 ദുരന്തനിവാരണത്തിന് ക്രൈസിസ് കൺട്രോൾ വാഹനങ്ങളും ഡ്രോണും; പ്രകൃതിയുടെ താണ്ഡവത്തിൽ പകച്ചു നിൽക്കാതെ ദുരന്തമുഖം കണ്ടറിയാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ആണ് ഫയർഫോഴ്സിന് അത്യാധുനിക സംവിധാനങ്ങളുള്ള 20 വാഹനങ്ങൾ.  

കൊൽക്കത്തയിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ മുഹമ്മദനൻസിനെതിരേ ഗോൾ നേടി ഗോകുലം കേരള എഫ്.സി. 2 - 1 ഗോകുലം ഐ ലീഗ് ചാമ്പ്യൻമാരായത്.

യു. എ. ഇ. യുടെ പുതിയ പ്രിസൺ പ്രസിഡണ്ടായി വൈശാഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇ ഫെഡറൽ സുപ്രീം കൗൺസിൽ തിരഞ്ഞെടുത്തു 

 മെയ്  - 16

 73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പ് ടീം ബാഡ്മിന്റൺ ടൂർണമെന്റ് സുവർണ്ണ ചരിത്രം കുറിച്ചു ഇന്ത്യ നിലവിലെ ചാംപ്യൻമാരായ ഇന്തോനേഷ്യ 3-0 ത്തിന് കീഴടക്കിയാണ് ബാങ്കിൽ വിസ്മയം സൃഷ്ടിച്ചത്.

 വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പ പ്രഖ്യാപനം നടത്തിയതോടെയാണ് ദേവസഹായം പിള്ള ഇനി വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ ആത്മരക്ഷ രക്തസാക്ഷിയാണ്.

 നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവ്വേ അവസാനിച്ചു.

 മെയ്  - 17

 സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ് ലൈനും സെക്രട്ടറിയേറ്റ് പി. ആർ ചേംബറിൽ  നടന്ന ചടങ്ങിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ ലോഗോയും ടാഗ്ലൈനും പുതിയ പരസ്യവാചകങ്ങളും  പ്രകാശനം ചെയ്തു.

വിദ്യാഭ്യാസം,  ജലവൈദ്യുതി  രംഗങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും നേപ്പാളും നാലു ധാരണാപത്രങ്ങളിലും രണ്ടു കരാറുകളിൽ ഒപ്പുവെച്ചു.

മെയ്  - 18 

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കി തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകൾക്കു   പ്രവർത്തനാനുമതി നൽകില്ലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. 

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി  മസ്ജിദ് മുസ്ലിം വിഭാഗത്തിന്  പ്രാർത്ഥനക്കും നിസ്‌കാരത്തിനുള്ള അവകാശം തടയരുതെന്ന് സുപ്രീം കോടതി.

 അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.  വാഹനങ്ങളുടെ മുന്നിലും പിന്നിലും എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻ വാഹനം എന്നു പ്രദർശിപ്പിക്കണം.

 മെയ്  - 16 

ഉദ്യോഗസ്ഥർ സർക്കാരിന് വരുത്തുന്ന നഷ്ടം അവരിൽ  നിന്ന് ഈടാക്കണമെന്ന ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

2022- 23 അധ്യാന വർഷം വിദ്യാർത്ഥികൾക്ക് നൽകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല നൽകുമെന്ന് മന്ത്രി ശിവൻകുട്ടി. ഒന്നാം ക്ലാസിലെ ഭാഗം മുന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തും.

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിൽ ഉള്ള മുൻഗണന റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വരുന്ന ഒരു കിലോ ഗോതമ്പ് വിതരണം നിർത്തി.

 മെയ്  - 20

 ജി.എസ്. ടി കൗൺസിലിന്റെ  ശുപാർശകൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്നും   ജി.എസ്. ടി യിൽ നിയമനിർമാണം നടത്താൻ പാർലമെന്റിനും  നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നും  സുപ്രീംകോടതി.

നാട്ടുകാരുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ വെള്ളൂർ കേരള പേപ്പർ പ്രൊടക്സിൽ നിന്നുള്ള ആദ്യ പേപ്പർ റീൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. പുതിയ ലോഗോ പ്രകാശനവും ഫാക്ടറി സ്വിച്ച് ഓണും  മുഖ്യമന്ത്രി നിർവഹിച്ചു.

രാജ്യത്തെ 42 കേന്ദ്ര സർവ്വകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ്  ടെസ്റ്റി (സി.യൂ .ഇ .ടി )വഴിയാകുന്നു.  ജൂൺ 18 വരെ അപേക്ഷിക്കാം.

 സഹകരണ ബാങ്കുകളിലെ  വായ്പകുടിശ്ശിക ജപ്തി ചെയ്തു തിരിച്ചെടുക്കുന്നതിന്  സർക്കാർ കമ്മിഷൻ നിശ്ചയിച്ചു. മൊത്തം തിരിച്ചു പിടിക്കേണ്ട പണത്തിന് 7.5% സർക്കാർ നൽകണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ.

 മെയ് -  21

കോവിഡിന് മുൻപ്  മുതിർന്ന പൗരന്മാർക്ക് ട്രെയിനിലുണ്ടായിരുന്നു നിരക്ക് ഇളവ് പുനസ്ഥാപിക്കിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.  60 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് ടിക്കറ്റ് നിരക്ക് 40 ശതമാനവും 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ആണ് ഇളവ് ഉണ്ടായിരുന്നത്. 

കടബാധ്യത മൂലം പ്രവർത്തനം നിർത്തിയ ജെറ്റ് എയർവെയ്സിന് വീണ്ടും വിമാന സർവീസ് നടത്താൻ വ്യാമയാന ഡയറക്ടറേറ്റ് ജനറൽ അനുമതി നൽകി.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ രാജ്യത്തിനു റെക്കോർഡ്.   2021 -22 സാമ്പത്തിക വർഷത്തിലെ 8357 കോടി യുഎസ് ഡോളന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം വരവാണ് ഇന്ത്യ രേഖപ്പെടുത്തിയത്.

 മെയ്  - 22 

ഇന്ധന നികുതി കുറച്ച് കേന്ദ്രവും കേരളവും; ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 10 .41 രൂപയും ഡീസലിന് 7. 36 രൂപയും കുറയും.

 58 ഇനം ചെറുമത്സ്യങ്ങളെ  പിടിക്കാനുള്ള നിരോധനം ഫിഷറീസ് വകുപ്പ് ഒരു വർഷത്തേക്ക് കൂടി നീട്ടി.  2015 മുതൽ ഇവയെ പിടികൂടുന്നത് നിരോധിച്ചത് മൂലം മത്സ്യസമ്പത്ത് ഗണ്യമായി കൂടിയതിനാലാണിത്.

വിചാരണ കോടതികൾ പക വീട്ടും പോലെ വധ ശിക്ഷ വിധിക്കരുതെന്നും  ശിക്ഷായിളവ് സാധ്യമാക്കുന്ന കാര്യത്തിൽ വിചാരണ ഘട്ടത്തിൽ തന്നെ സ്വീകരിക്കണമെന്നും സുപ്രീം കോടതിയുടെ നിർദേശം.

മെയ്  - 23 

ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശാവർക്കർമാർക്ക് ലോകാരോഗ്യസംഘടനയുടെ ആദരം. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചതിനും  ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനു മാണ് അംഗീകാരം.

സ്ത്രീകളുടെ ശബരിമലയെന്ന്  പുകൾപെറ്റ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇനി വനിതാ സാരഥി.  ക്ഷേത്രട്രസ്റ്റ് ചെയർപേഴ്സണായി ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതകുമാരിയെ ട്രസ്റ്റ് യോഗം തിരഞ്ഞെടുത്തു.

കോവിഡ്  ഒമിക്രോൺ വൈറസിന്റെ  അതിവ്യാപന ശേഷിയുളള ബി എ ഫോർ 4, ബി.എ5  ഉപവകഭേദങ്ങൾ ഇന്ത്യയിൽ സ്ഥിതീകരിച്ചു.  തമിഴ്നാട്ടിൽ 19 കാരിക്കും  തെലുങ്കാനയിൽ  80 കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന്  ഇന്ത്യൻ സാർസ് കോവിഡ് - 2  ജിനോമിക് കൺസോർഷ്യം അറിയിച്ചു. 

 മെയ്  - 24 

എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ മലയാളി കുട്ടികളുടെ ചിത്രപ്രദർശനം രാജ്യാന്ദ്ര ശ്രദ്ധപിടിച്ചുപറ്റി. കേരളത്തിൽ നിന്നുള്ള 13 സ്കൂൾ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത വ്യത്യസ്ത ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

കോവിഡ്  കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്  പൗരന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ.

 പ്രധാനമന്ത്രി ജപ്പാനിൽ; വാണിജ്യബന്ധം ഊഷ്മളമാക്കി മോദി. ഇന്ത്യ-ജപ്പാൻ  വ്യാപാരബന്ധത്തിന്റെ  പ്രതീകമായി  ജപ്പാൻ വാരം ആഘോഷിക്കണമെന്നു പ്രധാനമന്ത്രി.

 മെയ്  - 25 

കുട്ടികളുടെ ജനനം മുതലുള്ള ആരോഗ്യ രേഖകൾ നിരീക്ഷിക്കാൻ കഴിയുന്ന ആരോഗ്യ ഐ.ഡി കേന്ദ്രം നടപ്പാക്കുന്നു.   ആയുഷ്മാൻ ആരോഗ്യ അക്കൗണ്ട് പദ്ധതിയിൽ നവജാതശിശുക്കൾക്കും 18 വയസിനു താഴെയുള്ളവർക്കും ആരോഗ്യ ഐ.ഡി. കാർഡ് നൽകും.

പുതിയ അധ്യായന വർഷത്തിൽ എല്ലാ പൊതു വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദം ആയിരിക്കും എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ലയം 2022 ന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി.

 മെയ്  - 26 

ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടു പന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  വിഷം, സ്ഫോടകവസ്തു, വൈദ്യുതാഘാതം എന്നീ മാർഗങ്ങൾ ഉപയോഗിക്കരുത്.

ചരക്കു സേവന നികുതി നടപ്പിലാക്കി അഞ്ച് വർഷമായിട്ടും കേരളത്തിൽ 45% വ്യാപാരികളും ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നില്ലെന്ന് ജി. എസ്.ടി വകുപ്പിന്റെ കണ്ടെത്തൽ.  നികുതി വരുമാനത്തിൽ 45% ചോരുന്നു എന്നതിന്റെ സൂചനയാണിതെന്ന് വകുപ്പ് വിലയിരുത്തുന്നു.

 പുരുഷന്മാരുടെ കുത്തക അവസാനിപ്പിച്ച് സൈനിക ഹെലികോപ്റ്ററുകൾ പുറത്താക്കാനുള്ള ചരിത്ര ദൗത്യം ഏറ്റെടുത്ത് ക്യാപ്റ്റൻ അഭിലാഷ ബരാക്ക്. നാസിക്കിലെ കമ്പാക്ട് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ  പരിശീലനത്തിനുശേഷം വിംങ്‌സ് മുദ്ര കരസ്ഥമാക്കിയ ക്യാപ്ടൻ അഭിവാഷ ആർമി ഏവിയേഷൻ കോർപ്‌സിലെ ആദ്യ വനിതാ  ഓഫീസറാണ്.

മെയ്  - 27 

രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അവരുടെ കഴിവിനൊത്ത് പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് രാഷ്ട്രപതി രാനാഥ് കോവിന്ദ്‌.   കൂടുതൽ സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും വേണം.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസവേദനം 299 നിന്ന് 311 രൂപയായി വർധിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം വർധിപ്പിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി എം. വി.  ഗോവിന്ദൻ അറിയിച്ചു.

ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വമേധയാ ഉള്ള ലൈംഗിക തൊഴിൽ നിയമ വിരുദ്ധമല്ല; എന്നാൽ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു.

 മെയ്  - 28

2021- ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നടന്മാർ ബിജുമേനോൻ, ജോർജ്; നടി രേവതി. ആവാസവ്യൂഹം മികച്ച സിനിമ, ദിലീഷ്  പോത്തൻ സംവിധായകൻ.  ശ്യാം പുഷ്കരനും ഉണ്ണിമായയും പുരസ്കാര ദമ്പതികൾ. 

ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലായ 'രേത് സമാധി'  ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ  പുരസ്കാരത്തിന് അർഹയായി.  

ബാങ്കുകളുടെ സാമ്പത്തിക നില തൃപ്തികരമെങ്കിലും കൊവിഡ് കാലത്ത് പുനഃക്രമീകരിച്ചു നൽകിയ വായ്പകളിൻമേൽ ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്.  പ്രതിസന്ധിയിൽ പ്പെട്ടവർക്ക് മൊറട്ടോറിയവും  വായ്പാ പുനഃ ക്രമീകരണ  സംവിധാനവും ബാങ്കുകൾ ഒരുക്കിയിരുന്നു.

മെയ്  - 29 

സർക്കാർ പദവികളിൽ ശമ്പളം പറ്റി കൊണ്ട് മുൻ എം.പി എന്ന നിലയിലുള്ള പെൻഷൻ വാങ്ങുന്നത്  കർശനമായി തടയാൻ  സംയുക്ത പാർലമെന്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ ഉത്തരവ്.  എം.എൽ.എമാർ എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടാൽ എം.എൽ.എ പെൻഷൻ ലഭിക്കാറില്ല.

പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ഗാനമേളയിൽ പാടി കൊണ്ടിരിക്കെയായിരുന്നു അന്ത്യം.  മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനായി മൂല്യ നിർണയ സമിതി രൂപീകരിക്കും.  പരീക്ഷാ നിലവാരവും രീതികളും സമഗ്രമായി വിലയിരുത്തി പരിഷ്‌കാരം  നിർദേശിക്കുകയാണ് എസ്. സി. ഇ. ആർ. ടി യുടെ കീഴിലുള്ള മൂല്യ നിർണയ സമിതിയുടെ ചുമതല.

മെയ്  - 30 

വളർച്ചാ  വൈകല്യങ്ങളിൽ നിന്ന് കുട്ടികളെ മുക്തമാക്കാനുള്ള പദ്ധതിയായ സ്നേഹധാര എട്ടു വർഷം പിന്നിടുമ്പോൾ ആയിരത്തോളം കുട്ടികൾക്കാണ്  ആശ്വാസമായത്.

ഇന്ത്യയുമായി വ്യാപാര പങ്കാളിത്തം; 2021- 22ൽ  ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയായി അമേരിക്ക മാറിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ  കണക്കുകൾ.  ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധം കൂടുതൽ ശക്തമായെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്.

ആധാർ കാർഡിന്റെ പകർപ്പ് പങ്കുവയ്ക്കുന്നത്  സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു.  മുന്നറിയിപ്പ്  തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഐ. ടി.

മെയ്  - 31 

യു. പി. എസ്. സിയുടെ ഇക്കൊല്ലത്തെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടി പെൺകുട്ടികൾ മുന്നിലെത്തി. ലക്നൗ സ്വദേശിനി ശ്രുതി ശർമ്മക്കാണ് ഒന്നാം റാങ്ക്. 

കോവിഡ്  മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഉന്നത പഠനത്തിന് പി.എം.കെയേഴ്‌സ്  പദ്ധതി വഴി ആവശ്യമെങ്കിൽ വിദ്യാഭ്യാസ വായ്പക്കു  സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.



Read More in Organisation

Comments