Thursday, April 10, 2025 Thiruvananthapuram

കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂര്‍

banner

3 years, 10 months Ago | 372 Views

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂര്‍. 12-18 വയസുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വാക്സിന്‍ നല്‍കാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു പോകുന്നതിനിടെയാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ സുപ്രധാന നീക്കം. വീണ്ടുമൊരു രോഗവ്യാപനമുണ്ടാകുന്നത് തടയുന്നതിനായാണ് കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

പ്രായപൂര്‍ത്തിയായവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനസംഖ്യയുടെ ഭൂരിഭാഗം പേരെയും വാക്‌സിനേറ്റ് ചെയ്താല്‍ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്നാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കാനാവുന്ന മുഴുവനാളുകള്‍ക്കും സിംഗപ്പൂര്‍ ദേശീയ ദിനമായ ആഗസ്റ്റ് ഒൻപതിനകം  ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



Read More in World

Comments