നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്കാരം
5 years, 2 months Ago | 692 Views
സാമൂഹിക ക്ഷേമ പ്രവര്ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്ക്കായുള്ള കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷനായ കലയുടെ പ്രഥമ മദര് തെരേസ പുരസ്കാരം സിനിമാ സീരിയല് താരം സീമ ജി നായര്ക്ക്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്ഡ്.
ജീവകാരുണ്യമേഖലയില് സീമയുടെ പ്രവര്ത്തനങ്ങള് മാനിച്ചാണ് ഈ അവാര്ഡ്. നടി ശരണ്യയുടെ ജീവന് രക്ഷിക്കാന് സീമ ത്യാഗനിര്ഭരമായ പ്രവര്ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില് നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്ഡ് സമ്മാനിച്ചത്.
കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്ത്തനങ്ങളില് മഹനീയ മാതൃകകള് സൃഷ്ടിക്കുന്ന വനിതകള്ക്കാണ് മദര് തെരേസ അവാര്ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്ട്ട്സ് ലവേഴ്സ് അസ്സോസിയേഷന് കല യുടെ രക്ഷാധികാരിയും ദീപികയുടെ മുന് മാനേജിങ് ഡയറക്ടറുമായ അമേരിക്കന് മലയാളി സുനില് ജോസഫ് കൂഴാംപാല (ന്യൂയോര്ക്ക്) കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന് അംഗവുമായ ഇ.എം. രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര് അറിയിച്ചു.
സിനിമാ സീരിയല് രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില് നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി നായര്. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര് നാടക, ടെലിവിഷന്, അവാര്ഡുകള് ഉള്പ്പടെ നിരവധി നേട്ടങ്ങള് ലഭിച്ചിട്ടുണ്ട്. സീമയുടെ ജീവകാരുണ്യ പ്രവര്ത്തികള് മാനിച്ചാണ്, ദുഃഖിതരും ദുര്ബലരുമായ സഹജീവികള്ക്ക് മാതൃവാല്സല്യത്തോടെ തണലൊരുക്കിയ മദര് തെരേസയുടെ നാമത്തിലുളള അവാര്ഡ് സീമയ്ക്ക് നല്കിയത്.
Read More in Literature
Related Stories
നല്ല ഭാവനകളും നല്ല ചിന്തകളും ദുഷ്ടശക്തികളെ കീഴടക്കും
5 years, 7 months Ago
അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം 'കുസിദു ബിദ്ദ ലോക' പ്രകാശനംചെയ്തു
4 years, 4 months Ago
ദൈവത്തിന്റെ ചമ്മട്ടി എന്നു വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി - ആറ്റില
5 years, 7 months Ago
അറിവും തിരിച്ചറിവും
5 years, 2 months Ago
ഓംചേരി എന്.എന് പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
5 years, 2 months Ago
കുഞ്ചന്നമ്പ്യാര് സാഹിത്യപുരസ്കാരം കവി പ്രഭാവര്മ്മയ്ക്ക് സമ്മാനിച്ചു
5 years, 7 months Ago
Comments