റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളി വനിത
4 years, 4 months Ago | 812 Views
റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളി വനിത കൂടി. തെരേസ പുതൂരാണ് റോമില്‍ തിരഞ്ഞെടുപ്പിലൂടെ മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത്.
ഒരു ഇന്ത്യന്‍ വനിത ആദ്യമായാ ണ് മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത്.
കൊച്ചി സ്വദേശിയായ വക്കച്ചന് ജോര്‍ജാണ് തെരേസയുടെ ഭര്‍ത്താവ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു തെരേസ. ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയില്‍നിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായ സിബി മാണി കുമാരമംഗലം പറഞ്ഞു.
35 വര്‍ഷം മുമ്പ് നഴ്സായി റോമിലെത്തിയ തെരേസ 15 വര്‍ഷമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. ആരോഗ്യരംഗത്തെ തെരേസയുടെ പ്രവര്‍ത്തനവും സാമൂഹിക ബന്ധങ്ങളും വിജയത്തിന് സഹായകമായെന്ന് തെരേസ പറയുന്നു. വെറോണിക്ക, ഡാനിയേല്‍ എന്നിവരാണ് ഇവരുടെ മക്കള്‍. എല്ലാ അവധിക്കാലത്തും തെരേസയും കുടുംബവും കൊച്ചിയില്‍ എത്താറുണ്ട്.
Read More in World
Related Stories
ഏപ്രിൽ 10 - ലോക ഹോമിയോപ്പതി ദിനം
4 years, 11 months Ago
ലോകത്തിലെ ആദ്യ പറക്കും മ്യൂസിയം സൗദിയിൽ
4 years, 4 months Ago
ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്.
4 years, 5 months Ago
ഇന്ന് ജൂലൈ 11 ലോക ജനസംഖ്യ ദിനം
1 year, 8 months Ago
ലോക നൃത്ത ദിനം
11 months Ago
എൽഇഡി കണ്ടുപിടിച്ച ഇസാമു അകാസാകി അന്തരിച്ചു
4 years, 10 months Ago
Comments