ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്.
4 years, 11 months Ago | 666 Views
കമ്പനിയുടെ കോർപറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നാണ് പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കർബർഗ് വെളിപ്പെടുത്തി.
ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഇനി മെറ്റയുടെ കീഴിലാകും പ്രവർത്തിക്കുക. കമ്പനിയിലെ ഡവലപ്പർമാരുടെ വാർഷിക കോൺഫറൻസിലാണ് സക്കർബർഗ് കമ്പനിയുെട പേരുമാറ്റം പ്രഖ്യാപിച്ചത്.
2015 ആഗോള ടെക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ മാതൃകമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല.
Read More in World
Related Stories
കൊവിഡ് വാക്സിന് യജ്ഞത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂര്‍
5 years, 4 months Ago
ഗോള്‍ഡന്‍ ഗ്ലോബ്സ് ദി പവര്‍ ഓഫ് ഡോഗിന് മൂന്ന് പുരസ്കാരങ്ങള്‍
4 years, 8 months Ago
ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജരായ അമ്മയും മകനും
4 months, 1 week Ago
ക്ലിക്ക് ആന്‍ഡ് ഓര്‍ഡര്‍: ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍; കിട്ടിയത് ഐഫോണ്‍ എസ്ഇ
5 years, 5 months Ago
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
5 years, 3 months Ago
Comments