Saturday, April 19, 2025 Thiruvananthapuram

സാധാരണക്കാരിലെ പ്രതിഭകളെ കണ്ടെത്തി സമൂഹത്തിന് പ്രയോജനകരമായി ഉപയോഗപ്പെടുത്തണം: എം.ഡി. നാലപ്പാട്

banner

2 years, 5 months Ago | 200 Views

സാധാരണക്കാരുടെ കഴിവുകളെ മെച്ചപ്പെടുത്തിക്കൊണ്ട് അവരിലെ പ്രതിഭകളെ കണ്ടെത്തി ശാക്തീകരിച്ച് സമൂഹത്തിന് പ്രയോജനകരമാകുംവിധം ഉപയോഗപ്പെടുത്തുക എന്നതിലൂന്നി നിന്നുള്ള പ്രവർത്തനശൈലിയാണ് അഭികാമ്യമെന്ന് യുനെസ് കോ പീസ് ചെയർ (മണിപ്പാൽ സർവ്വകലാശാല) പ്രൊഫ. എം.ഡി. നാലപ്പാട് പ്രസ്താവിച്ചു.

ജനസേവനമെന്നാൽ അതിലൂടെ നമുക്ക് എന്ത് ലഭിക്കുന്നു എന്നതല്ല മറിച്ച് സമൂഹത്തിനായി എന്ത് നൽകാൻ കഴിയുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂ ട്ടിച്ചേർത്തു.

ദില്ലിയിൽ നടന്ന ഭാരത് സേവക് സമാജ് ദേശീയ സമ്മേളനത്തിൽ ബി.എസ്.എസിന്റെ പരമോന്നത ബഹുമതിയായ "ഭാരത ചക്ര' സ്വീ കരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.ഡി. നാലപ്പാട്.

പേരിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് ഭാരത് സേവക് സമാജ് നടത്തുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ബി.എസ്.എസിന്റെ "ഭാരത് ചക" ബഹുമതിക്കർഹനായതിൽ താൻ ഏറെ കൃതാർത്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ സാമൂഹികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവർക്ക് മാത്രം അംഗീകാരങ്ങൾ ലഭിക്കുന്ന ഈ കാലത്ത്, സാധാരണക്കാരൻ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തി ബഹുമാനിക്കുന്ന ഈ പ്രസ്ഥാനം ഏറെ പ്രശംസ അർഹിക്കുന്നു. ഭാരത് സേവക് എന്നാൽ ഭാരതത്തെ സേവിക്കുന്നവർ എന്നാണ് അർത്ഥം. അത് ബോധ്യപ്പെടുത്തി അവരെ അംഗീകരിക്കുകയാണ് "ഭാരത് സേവക്" ബഹുമതികളിലൂടെ ബി.എസ്.എസ് ചെയ്യുന്നത്. ഭാരതമെന്നാൽ പല ഭാഷകളും പല വേഷങ്ങളും പല വിശ്വാസങ്ങളും പലവിധ ഭക്ഷണ രീതികളും പല സംസ്കാരങ്ങളും ഉൾക്കൊള്ളുന്നതാണ്. ഈ വ്യത്യസ്തതയിലും ഭാരതീയർ ഒന്നാണ്.

ബാങ്കിലുള്ള പണത്തിന്റെ അക്കങ്ങളുടെ എണ്ണം കൂടുമ്പോഴല്ല നാളത്തെ സമൂഹം നമ്മെ ഓർക്കേണ്ടത്. മറിച്ച് ആ പണംകൊണ്ട് സമുഹത്തിന് പ്രയോജനകരമായ എന്ത് മാറ്റം ഉണ്ടാക്കാൻ സാധിച്ചു എന്നതിലാണ് കാര്യം. അങ്ങിനെയാണ് ലോകം നമ്മെ സ്മരിക്കേണ്ടത്. അവിടെയാണ് ഭാരത് സേവക് സമാജിന്റെ നിസ്വാർത്ഥ സാമൂ ഹിക സേവനം എന്ന നിലപാടും പൗരബോധം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമെല്ലാം ശ്രദ്ധേയമാകുന്നത്. അവിടെ ദേശസ്നേഹം കറയറ്റ സേവനമായി മാറുന്നു. സമാധാനം, സഹിഷ്ണുത, സമാനത എന്നീ മനോഭാവങ്ങൾ വളർത്തുക എന്നതാണ് യുനെസ്കോ പീസ് ഫൗണ്ടേഷൻ ചെയർ എന്ന നിലയിൽ തന്നിൽ അർപ്പിതമായിരി രിക്കുന്ന ദൗത്യം എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾ തന്റെ കർത്തവ്യ നിർവ്വഹണത്തി ലെ വീഴ്ചയായി കണ്ടാൽ അതിൽ തെറ്റുപറയാനാവില്ലായെന്നും അ ദ്ദേഹം വിനയത്തോടെ അഭിപ്രായ പ്പെടുകയുണ്ടായി.



Read More in Organisation

Comments