സാഹിത്യത്തിനുള്ള നോബേൽ ടാൻസാനിയൻ അബ്ദുൽ റസാഖ് ഗുർണയ്ക്ക്
.jpg)
3 years, 6 months Ago | 519 Views
ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർന അർഹനായതായി സ്വീഡിഷ് അക്കാഡമി അറിയിച്ചു. കോളനിവത്കരണത്തിന്റെ ജനങ്ങളിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും ഭൂഖണ്ഡങ്ങളിലെയും സംസ്ക്കാരങ്ങളിലെയും വ്യത്യസങ്ങൾക്കിടയിൽപെട്ട് ഉഴലുന്ന അഭയാർഥികളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വരച്ച് കാട്ടിയതിനാണ് ഗുർണയ്ക്ക് പുരസ്ക്കാരം ലഭിച്ചതെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.
എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പലർക്കും അപരിചിതമായ സാംസ്കാരിക വൈവിധ്യമുള്ള കിഴക്കൻ ആഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ രചനകളെന്നും സാഹിത്യ സമിതി പറഞ്ഞു. മെമ്മറി ഓഫ് ഡിപാർച്ചർ, പ്രിൽഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈല ൻസ്, ബൈ ദ സീ, ഡസേർഷൻ, ഗ്രാവെൽ ഹാർട്ട്, ആഫ്റ്റർടീവ്‌സ് എന്നിവയാണ് പ്രധാന നോവലുകൾ.മൈ മദർ ലിവ്ഡ് ഓൺ എ ഫാം ഇൻ ആഫ്രിക്കയാണ് അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരം.
സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1.14 മില്യൺ ഡോളറിൽ കൂടുതൽ) അടങ്ങുന്നതാണ് നൊബേൽ സമ്മാനം.
Read More in Literature
Related Stories
2022-ലെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: പത്മശ്രീ തിളക്കത്തില്‍ മലയാളികള്‍
3 years, 2 months Ago
ലോക വനിതാ ദിനം
3 years, 1 month Ago
തലയെടുപ്പോടെ പട്ടം
4 years Ago
ചിത്തിരതിരുനാൾ ബാലരാമവർമ്മ ഭരണ നൈപുണ്യ മാതൃക
3 years, 12 months Ago
2021 -ലെ വയലാർ അവാർഡ് സാഹിത്യകാരൻ ബെന്യാമിന്.
3 years, 6 months Ago
അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം 'കുസിദു ബിദ്ദ ലോക' പ്രകാശനംചെയ്തു
2 years, 9 months Ago
Comments