‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ബി.എസ്. എസിന്റെ പ്രവർത്തനശൈലി: ബി.എസ്. ഗോപകുമാർ

2 years, 8 months Ago | 271 Views
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നതിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ഭാരത് സേവക് സമാജ് നടത്തി വരുന്നതെന്ന് സെൻട്രൽ ബി.എസ്.എ സ് വൈസ് ചെയർമാൻ ബി.എസ്. ഗോപകുമാർ പ്രസ്താവിച്ചു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിൽ ഒരുലക്ഷം ഗ്രീൻ എനർജി ക്ലബ്ബുകൾ രൂപീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ബി.എസ്.എസ് സോളാർ വിഭാഗം ചുമതലക്കാരൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എസ്.എസിന്റെ എഴുപതാമത് സ്ഥാപകദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബി.എസ്. ഗോപകുമാർ.
കാലാവസ്ഥാ വ്യതിയാനവും സ്വാഭാവികമായ ആവാസ വ്യവ സ്ഥയിലുണ്ടായിട്ടുള്ള മാറ്റവും മനുഷ്യജീവന് തന്നെ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ Green Energy Renewable Energy Sector ന്റെ പ്രസക്തി ഏറെയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനൊപ്പം പ്രകൃതിക്കനുയോജ്യമായ പുരോഗമനപ്രവർത്തനങ്ങൾക്കേ നില നിൽപ്പുള്ളൂ എന്ന സന്ദേശം യുവതലമുറയ്ക്ക് നൽകുക എന്ന ല ക്ഷ്യത്തോടെയാണ് ഒരുലക്ഷം ഗ്രീൻ എനർജി ക്ലബ്ബുകൾ രൂപീകരിക്കുന്നത്. പ്രകൃതിദത്തവും സാധാരണക്കാരന് താങ്ങാനാവുന്നതുമായ ഗ്രീൻ എനർജി കിച്ചനുകൾ രാജ്യമൊട്ടാകെ സ്ഥാപിക്കുവാനുള്ള സാഹചര്യമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും "ബി.എസ്.എസ് സോളാർ കിച്ചണുകൾ" നാടിൻറ അഭിമാനനേട്ടമായി മാറണം എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ 70 വർഷങ്ങളായി ബി.എസ്.എസ്. രാജ്യത്തിൻറ പുരോഗതിയ്ക്കും ജനക്ഷേമത്തി നുമായി നിരവധി പദ്ധതികളാണ് വിജയകരമായി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. പുതുതായുള്ള എല്ലാ പദ്ധതികളും പ്രകൃതിയേയും പരിസ്ഥിതിയേയും പരിഗണിച്ചു കൊണ്ടാവണം എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പുരോഗമന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി മനുഷ്യൻ പ്രകൃതിയെ പരിഗണിക്കാതെ മുന്നോട്ട് പോയതിന്റെ ദുരവസ്ഥയ്ക്കാണ് ഇന്ന് നാം സാക്ഷികളായിരിക്കുന്നതെന്നും ബി.എസ്. ഗേപാകുമാർ പറഞ്ഞു.
Read More in Organisation
Related Stories
കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
3 years, 8 months Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
2 years, 2 months Ago
"ഗുരുഭാരത്” പുരസ്കാരം സമർപ്പിച്ചു
1 year, 5 months Ago
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - തുളസി വയ്ക്കൽ ഉദ്ഘാടനം ചെയ്തു
1 year, 11 months Ago
എം.എം.ഹസ്സൻ നേരിന്റെ മനുഷ്യമുഖം
3 years, 4 months Ago
മാർച്ച് 12- ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച
2 years, 2 months Ago
Comments