Saturday, April 19, 2025 Thiruvananthapuram

തുര്‍ക്കി പഴയ തുര്‍ക്കി അല്ല; പുതിയ പേരിന് ഐക്യരാഷ്ട്രസഭയുടെ അം​ഗീകാരം

banner

2 years, 10 months Ago | 415 Views

തുര്‍ക്കിക്ക് ഇനി പുതിയ പേര്. തുര്‍ക്കി ഭരണകൂടത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ പേരുമാറ്റത്തിന് അംഗീകാരം നല്‍കി.

നിലവിലെ "തുര്‍ക്കി" എന്ന പേരില്‍ നിന്ന് "തുര്‍ക്കിയെ" എന്നാക്കി മാറ്റി.

രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണത്തിന് ഒരു പക്ഷിയുടെ പേരിനോട് സാമ്യം ഉണ്ടെന്നും ഇത് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് പേരു മാറ്റത്തിന് പിന്നിലെ കാരണം. മാറ്റം ആവശ്യപ്പെട്ട് രാജ്യം ഐക്യരാഷ്ട്ര സഭയ്ക്ക് കത്ത് നല്‍കിയിരുന്നു. കത്ത് കൈപ്പറ്റിയതായും മാറ്റം നിലവില്‍ വന്നതായും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇംഗ്ലീഷ് സ്‍പെല്ലിങ് ദേശീയ ഭാഷയിലെ ഉച്ചാരണത്തിന് സമാനമാക്കണമെന്ന ആവശ്യവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രം​ഗത്തെത്തിയിരുന്നു. തുര്‍ക്കി ജനതയുടെ സംസ്കാരം, നാഗരികത, മൂല്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതിനു ഏറ്റവും മികച്ച പേരാണ് "തുര്‍ക്കിയെ" എന്ന് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.



Read More in World

Comments