ജിയോ ബേബിക്കും ജയരാജിനും മനോജ് കുറൂരിനും കെ.രേഖക്കും പദ്മരാജന്‍ പുരസ്‌കാരം.

3 years, 10 months Ago | 409 Views
വിഖ്യാതസംവിധായകനും എഴുത്തുകാരനുമായ പി.പദ്മരാജന്റെ പേരിലുള്ള പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര-സാഹിത്യ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്റെ സംവിധായകൻ ജിയോ ബേബി അർഹനായി. മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് ജയരാജ് ആണ്. 'ഹാസ്യം' എന്ന ചിത്രത്തിനുള്ള തിരക്കഥയ്ക്കാണ് അവാർഡ്..
മനോജ് കൂറൂർ എഴുതിയ 'മുറിനാവ് 'എന്ന നോവലിനാണ് നോവൽ പുരസ്കാരം. കെ. രേഖയുടെ 'അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും' എന്ന ചെറുകഥയും പുരസ്കാരത്തിനർഹമായി.
കെ.സി. നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
Read More in Literature
Related Stories
ഗ്രാമി പുരസ്കാര ചടങ്ങ് ഏപ്രിലിൽ
3 years, 2 months Ago
ഓംചേരി എന്.എന് പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
3 years, 7 months Ago
2021 ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്.
3 years, 5 months Ago
കുട്ടികൾ തുല്യരാണ് താരതമ്യം അരുത്
3 years, 11 months Ago
ഒഴിഞ്ഞുമാറലല്ല : ആത്മപരിശോധനയാണാവശ്യം
3 years, 11 months Ago
ദൈവത്തിന്റെ ചമ്മട്ടി എന്നു വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി - ആറ്റില
3 years, 12 months Ago
Comments