Wednesday, Dec. 24, 2025 Thiruvananthapuram

ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷനോ ആര്‍.ടി.പി.സി.ആറോ നിര്‍ബന്ധം.

banner

4 years Ago | 413 Views

മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വിമാനമാര്‍ഗം കേരളത്തിലേക്ക്‌ എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്രം. രണ്ടു ഡോസ് കോവിഡ് വാക്സിന്‍ എടുത്തതിന്റെ  സര്‍ട്ടിഫിക്കറ്റ് കരുതണം.

വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇ പാസ് നേടിയിരിക്കണം.

എയര്‍പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ശനിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.



Read More in Kerala

Comments

Related Stories