അരിയും ഭക്ഷ്യധാന്യങ്ങളും: തൂക്കിവില്‍പ്പനയ്ക്ക് ജി.എസ്.ടി. ഇല്ല

3 years, 1 month Ago | 262 Views
അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജി.എസ്.ടി. വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യസാധനങ്ങള്‍ പായ്ക്ക് ചെയ്ത് വില്ക്കുമ്പോള് അഞ്ചുശതമാനം ജി.എസ്.ടി. ബാധകമാണെന്ന വിജ്ഞാപനത്തിലാണ് ആശയക്കുഴപ്പമുണ്ടായത്.
അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. പാക്കറ്റുകളിലെ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. അതോടെ ചാക്കുകളിലാക്കി വ്യാപാരികള്‍ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന് ധാരണ പരന്നു. ഇങ്ങനെവന്നാല്‍ ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരുമെന്നും അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് ആശങ്ക തീര്‍ക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
സാധാരണക്കാരെ ബാധിക്കുന്ന നികുതിവര്‍ധന പാടില്ലെന്ന് ജി. എസ്.ടി. കൗണ്‍സിലില്‍ കേരളം ശക്തമായ നിലപാടെടുത്തിരുന്നതായും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
Read More in Kerala
Related Stories
തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും
4 years, 4 months Ago
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
3 years, 7 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
3 years, 3 months Ago
ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ
3 years, 9 months Ago
വാക്സിന് സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് ആഴ്ച തൊറും ആര്‍ടിപിസിആര്‍ പരിശോധന
3 years, 8 months Ago
അണ്ണാനും കുരങ്ങിനും ഇല്ലിക്കമ്പിന്റെ തൂക്കുപാലം; കാട്ടാനയ്ക്ക് അടിപ്പാത
3 years, 1 month Ago
വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്
3 years, 6 months Ago
Comments