Friday, April 18, 2025 Thiruvananthapuram

നാസയുടെ 4 ഗഗനചാരികൾ സ്പേസ് എക്സ് റോക്കറ്റിൽ രാജ്യാന്തര നിലയത്തിലേക്ക്

banner

2 years, 11 months Ago | 516 Views

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കാനുള്ള സ്പേസ്എക്സിന്റെ ‘ക്രൂ4’ ദൗത്യം പുറപ്പെട്ടു. 2 പുരുഷൻമാരും 2 സ്ത്രീകളും അടങ്ങിയതാണ് യാത്രാസംഘം. ആദ്യമായാണ് നാസ തുല്യ എണ്ണം സ്ത്രീകളെയും പുരുഷൻമാരെയും വിടുന്നത്.

5 മാസങ്ങളിലധികം നിലയത്തിൽ ചെലവഴിക്കാൻ പോകുന്ന സംഘത്തിൽ ആഫ്രോ അമേരിക്കൻ വംശജയായ ജെസിക വാറ്റ്കിൻസും ഉൾപ്പെടുന്നു. സ്റ്റെഫനി വിൽസൻ എന്ന ആഫ്രോ അമേരിക്കൻ വനിത 42 ദിവസം ബഹിരാകാശത്തു ചെലവഴിച്ചതാണ് ഇതിനു മുൻപുള്ള റെക്കോർഡ്.

2 വർഷത്തിനിടെ നാസയ്ക്കായി 4 ദൗത്യങ്ങൾ സ്പേസ് എക്സ് നടത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ 26 പേരെ  ബഹിരാകാശത്തെത്തിച്ചു.



Read More in World

Comments