Wednesday, Aug. 20, 2025 Thiruvananthapuram

ഹോം സ്‌റ്റേകള്‍ക്ക് ഇനി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍.

banner

3 years, 2 months Ago | 293 Views

ഹോം സ്‌റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷന്‍ ലഭിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി സര്‍ക്കാര്‍. കേരളത്തിലെ ഹോം സ്റ്റേ സംരംഭകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ ഇതുവഴി പരിഗണിച്ചിരിക്കുന്നത്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിനോദ സഞ്ചാര മേഖലയില്‍ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ടൂറിസം മിനിസ്റ്റര്‍ പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ ഹോം സ്റ്റേ സംരംഭങ്ങള്‍ വ്യാപകമാകാനും അതു വഴി സഞ്ചാരികള്‍ക്ക് താമസ സൗകര്യവും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രദേശവാസികള്‍ക്ക് വരുമാന സാധ്യതയും സൃഷ്ടിക്കാനും തീരുമാനം സഹായിക്കും

 



Read More in Kerala

Comments