Friday, April 18, 2025 Thiruvananthapuram

മാർച്ച് 12- ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച

banner

1 year, 11 months Ago | 206 Views

പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യംവഹിച്ച മാസമാണ് മാർച്ച് മാസം. അവയിൽ പ്രധാനപ്പെട്ട ഒരു സംഭവമാണ് ഗാന്ധിജിയും ശ്രീ നാരായണഗുരദേവനും തമ്മിലുള്ള കൂടിക്കാഴ്ച.

1925 മാർച്ച് 12നായിരുന്നു രാഷ്ട്രപിതാ-ഗുരുദേവ കൂടിക്കാഴ്ച നടന്നത്. മഹാത്മാഗാന്ധി ശിവഗിരി സന്ദർശിച്ച് അവിടെ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് അന്ന് മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന റിപ്പോർട്ട് ഈ വിധമായിരുന്നു.

“ഉച്ചക്കുശേഷം മഹാത്മജി ശിവഗിരിയിൽ ചെന്ന് ശ്രീനാരായണ ഗുരുസ്വാമികളെ കാണുകയും അയിത്തത്തെയും മറ്റും സംബന്ധിച്ച് സ്വാമികളുമായി സംസാരിക്കുകയും ചെയ്തു. മലബാറിലെ അധഃകൃതർക്ക് പൊതുനിരത്തുകളെയും കുളങ്ങളെയും കിണറുകളെയും ഉപയോഗിക്കാൻ അനുവാദം കിട്ടണമെന്നും അവരുടെ കുട്ടികൾക്ക് എല്ലാ സ്കൂളുകളിലും പ്രവേശനം നൽകണമെന്നും സ്വാമികൾ പറഞ്ഞു.

മഹാത്മജിയുടെ ചില ചോദ്യങ്ങളും ശ്രീനാരായണഗുരുവിന്റെ മറു പടികളും ഈ വിധമായിരുന്നു: 

ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിക്ക് അറിവുണ്ടോ...?"

സ്വാമികൾ: “ഇല്ല" 

ഗാന്ധിജി: “അയിത്തം ഇല്ലാതാക്കാൻ വൈക്കത്തു നടന്ന സത്യഗ്രഹ പ്രസ്ഥാനത്തിൽ സ്വാമിക്ക് ഭിന്നാഭിപ്രായമുണ്ടോ...?"

സ്വാമികൾ: "ഇല്ല" 

ഗാന്ധിജി: “ആ പ്രസ്ഥാനത്തിൽ കൂടുതലായി വല്ലതും ചേർക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിക്ക് അഭിപ്രായമുണ്ടോ....?"

സ്വാമികൾ: “അത് ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്. അതിൽ മാറ്റം വരുത്തണമെന്ന് അഭിപ്രായമില്ല.."

ഗാന്ധിജി: “അധഃകൃത വർഗ്ഗക്കാരുടെ അവശതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിന് പുറമേ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിയുടെ അഭിപ്രായം...?"

സ്വാമികൾ:  “അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്ര ഭോജനവും മിശ്രവിവാഹവും വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം എല്ലാവരേയും പോലെ അവർക്കും വേണം..." 



Read More in Organisation

Comments