Thursday, July 31, 2025 Thiruvananthapuram

മറുകും മലയും

banner

3 years, 4 months Ago | 364 Views

അത്ഭുതം
ആകെ മഹാത്ഭുതങ്ങളെത്രയാണ് ?

എട്ട്

എട്ടോ ? ഏഴല്ലേ ? ഒന്നേതാണ് ?
ഞാനെന്ന അത്ഭുതം

നവീകരണം

ദയവായി എന്റെ കഥയൊന്നു പ്രസിദ്ധീകരിയ്ക്കൂ
കഥയില്ലായ്മ പോകട്ടെ

രചന

കണ്ണുകാണാത്ത  നിങ്ങൾ പേനകൊണ്ട് എങ്ങിനെ
ഇത്രയധികം കവിതകളെഴുതി ?
പേനയില്ലാതെയാണ് എഴുതിയത്

സുഗമം

സുഖവും ദുഃഖവും/ കേവലം  പ്രഹേളികൾ മാത്രമാണ്
ശീതോഷ്ണ സുഖദുഃഖേഷ്ഠ
സമസംഗ വിവർജിത
ബാക്കി പിന്നെ പറയാം
എനിക്കു  നല്ല പല്ലുവേദന  

ആയുധം

കൈകളാണ് ഏറ്റവും  വലിയ ആയുധം
നരസിംഹമൂർത്തിയും ഭീമനും ഇന്ദ്രനും അതല്ലേ ഉപയോഗിച്ചത്?
ഇതു  കേട്ട് കൃഷ്ണൻ ഒന്നു  ചിരിച്ചു.
കുന്തിയും കുചേലനും ചിരിച്ചിട്ടുണ്ടാവും



Read More in Organisation

Comments