Wednesday, July 30, 2025 Thiruvananthapuram

ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവായി മാഴ്‌സൽ ജേക്കബ്‌സ് ; 100 മീറ്ററില്‍ സ്വര്‍ണം

banner

3 years, 12 months Ago | 412 Views

ടോക്യോ ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി ഇറ്റലിയുടെ ലാമൗണ്ട് മാഴ്‌സല്‍ ജേക്കബ്‌സ്.  

പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിൽ സ്വർണം നേടിയതോടെയാണ് ഇറ്റാലിയൻ താരം ഗെയിംസിലെ വേഗമേറിയ താരമായത്. 

100 മീറ്റർ 9.80 സെക്കന്റിൽ ഓടിയെത്തിയാണ് താരം സ്വർണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെർലി വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെ വെങ്കലവും നേടി. കെര്‍ലി 9.84 സെക്കന്റിലും ഗ്രാസ്സെ 9.89 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ കടന്നത്.

ജേക്കബ്‌സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കെർലിയും ഗ്രാസ്സെയും അവരുടെ കരിയറിലെ മികച്ച സമയം രേഖപ്പെടുത്തി. കാനേഡിയൻ താരമായ ഗ്രാസ്സെ തന്നെയായിരുന്നു കഴിഞ്ഞ റിയോ ഒളിമ്പിക്സിലും 100 മീറ്ററിൽ വെങ്കലം നേടിയത്. റിയോയിൽ 9.91 സെക്കന്റിൽ ആയിരുന്നു താരം ഫിനിഷ് ചെയ്തത്.



Read More in Sports

Comments