Saturday, July 19, 2025 Thiruvananthapuram

ലോക വനിതാ ദിനം

banner

3 years, 4 months Ago | 375 Views

സ്‍ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‍കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ്  അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. നാനാതുറകളിലുമുള്ള  സ്‍ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ  വിജയത്തിന്റെ ഓർമ്മപ്പെടുത്തലും കൂടിയാണ്  വനിതാ ദിനം.

ലോകത്തിലെ എല്ലാ വനിതകൾക്കുമായി  ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.  ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. വിവേചനവും  അതിക്രമങ്ങളും  അവസാനിപ്പിക്കുക എന്നതും അന്താരാഷ്‍ട്ര വനിതാദിനാചരണത്തിന്റെ  മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

ഐക്യരാഷ്‍ട്രസഭയാണ് മാർച്ച് എട്ടിന്  അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കാൻ 1975ൽ തീരുമാനിച്ചത്.  പർപ്പിൾ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവൻ ഉപയോഗിക്കുക.  ഈ വർഷവും അന്താരാഷ്‍ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. 'നാളത്തെ സുസ്‍ഥിരതയ്‍ക്ക് ഇന്ന് ലിംഗ സമത്വം'  എന്നതാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.



Read More in Literature

Comments