Wednesday, July 30, 2025 Thiruvananthapuram

കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിട പറഞ്ഞിട്ട് 44 വർഷം

banner

3 years, 9 months Ago | 1186 Views

കേരളത്തിന്റെ  ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കൊച്ചി സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലറുമായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ചരമദിനമാണ് ഒക്ടോബർ 25.  സംഭവ ബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണിട്ട് ഈ മാസം 44 വർഷം തികയുന്നു.

1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി കേരള നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച്  മുണ്ടശ്ശേരി സംസ്ഥാനത്ത് ആദ്യ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. അദ്ദേഹം രൂപം നൽകിയ വിദ്യാഭ്യാസ ബിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചു.  1959 പ്രഥമ മന്ത്രിസഭ പിരിച്ചു വിട്ടതോടെ മന്ത്രിസ്ഥാനം അവസാനിച്ചു.

നവജീവൻ, കേരളം, പ്രേക്ഷിതൻ, കൈരളി എന്നീ മാസികകളുടെ പത്രാധിപത്യം വഹിച്ചിരുന്ന മുണ്ടശ്ശേരി 1960 - 70 കാലത്ത് മംഗളോദയം മാസികയുടെ പ്രസാധനശാലയുടെയും ചുമതല ഏറ്റെടുത്തു. 1965 മുതൽ മൂന്നു വർഷക്കാലം കേരള സാഹിത്യ പരിഷത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു.  1970ൽ വീണ്ടും നിയമസഭാംഗമായി. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം, കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ (1972) തുടങ്ങിയ പദവികളും വഹിച്ചു. 1977 ഒക്ടോബർ 25 ന് അന്തരിച്ചു. 



Read More in Organisation

Comments