Sunday, Sept. 20, 2026 Thiruvananthapuram

ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക

banner

5 years, 1 month Ago | 716 Views

ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 40 ലക്ഷവും വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഐഒഎ നല്‍കും.

ഇതിന് പുറമെ ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്നും ഐഒഎ അറിയിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി അനുവദിച്ചിട്ടുണ്ട്.  കളിക്കാര്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഐഒഎ 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത്ത പറഞ്ഞു.



Read More in Sports

Comments

Related Stories