നമ്മുടെ നാട് ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. പത്മശ്രീ ഡോ. കെ. എം. ചെറിയാൻ
3 years Ago | 353 Views
ലോകവും നാടും മുന്നേറുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും നമ്മുടെ നാട് ഇനിയുമേറെ മുന്നേറേണ്ടതായുണ്ടെന്നും പത്മശ്രീ ഡോ.കെ.എം. ചെറിയാൻ അഭിപ്രായപ്പെട്ടു.
ആത്മാർത്ഥമായി പരിശമിക്കുന്ന പക്ഷം ഓരോരുത്തർക്കും അവരവരുടെ നാടുകളിൽ വൻ മുന്നേറ്റം സൃഷ്ടിക്കാൻ ക ഴിയുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് സേവക് സമാജ് ദില്ലിയിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ ബി.എസ്.എസി ൻറ 'ഭാരത് മഹാൻ' ബഹുമതി സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. ചെറിയാൻ
രാജ്യത്തെ ഏക സയൻസ്പാർക്ക് എന്നവകാശപ്പെടാവുന്ന തൻറ സ്ഥാപനത്തിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഒരു സമൂഹത്തിൽ ഉണ്ടാക്കിയ പരിവർത്തനം വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഷ്ടിച്ച് സ്കൂൾ വിദ്യാഭ്യാസം മാത്രം സാധ്യമാകുന്ന നിലയിലുള്ള പെൺകുട്ടികളെ മികച്ച പ്രൊഫഷണൽ ആക്കി മാറ്റുവാൻ സാധിച്ചു. ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഹൃദയവാൽവുകൾ സാധാര ണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിൽ ഇരുപതിനായിരം രൂപ വിലയ്ക്കാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്.
ദിവസക്കൂലിയടിസ്ഥാനത്ൽ കൃഷിപ്പണിക്കോ കന്നുകാലി വളർത്തലിനോ പോകേണ്ടിയിരുന്ന ഈ കുട്ടികൾ ഇന്ന് നാനോ ടെക്നോളജി ഇവിടെ ജോലി ചെയ്യുന്നു. തുടക്കത്തിൽ തന്നെ 15000 മുതൽ 20000 രൂപ വരെ ഇവർക്ക് വേതനവും ലഭി ക്കുന്നു. സർവ്വോപരി അന്തസ്സുള്ള തൊഴിൽ ചെയ്തു ജീവിക്കുന്നവരായി ഇവർ മാറിക്കഴിഞ്ഞിരിക്കു കയാണ്. ബി.എസ്.എസ് കോഴ്സിലൂടെ ഒരു കൊച്ചുഗ്രാമത്തിൽ സാധ്യമായ കാര്യമാണിതെങ്കിൽ ആത്മാർത്ഥ പരിശ്രമത്തിലൂടെ നാടിനും രാജ്യത്തിനും ഇത് സാധ്യമാക്കാവുന്നതേയുള്ളൂ- പ ഡോ. കെ.എം. ചെറിയാൻ പറഞ്ഞു.
Read More in Organisation
Related Stories
ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം
1 year, 7 months Ago
മറുകും മലയും
3 years, 8 months Ago
തേനീച്ച
4 years, 1 month Ago
ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ
3 years Ago
ഇവിടെ ചരിത്രം ഉറങ്ങുന്നു!
3 years Ago
സമൂഹത്തിലെ ഓരോ വിഭാഗവും ഓരോതരം ലഹരിയിലെന്ന് ബി.എസ്. ഗോപകുമാർ
2 years, 9 months Ago
Comments