Friday, Dec. 19, 2025 Thiruvananthapuram

കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ ഹെലന്‍ കെല്ലര്‍ ബാര്‍ബി !

banner

4 years, 6 months Ago | 500 Views

ലോകമെമ്പാടുമുള്ള  കുട്ടികളുടെ പ്രിയപ്പെട്ട പാവയാണ് ബാര്‍ബി. ലോകത്തെ ഏറ്റവും ശ്രദ്ധേയ വനിതകളുടെ രൂപത്തിലുള്ള ബാര്‍ബി പാവകളും ലഭ്യമാണ്. ബാര്‍ബിയുടെ ഇന്‍സ്പൈറിംഗ് വിമണ്‍ കളക്ഷന്‍ എന്ന ആ സീരീസിലേക്ക് ഇപ്പോള്‍ ഹെലന്‍ കെല്ലറേയും അവതരിപ്പിച്ചിരിക്കുകയാണ്. കാഴ്ച ശക്തിയും കേള്‍വി ശക്തിയുമില്ലാതെ തന്റെ മനസാന്നിദ്ധ്യത്തിലൂടെ വൈകല്യങ്ങളെ മറികടന്ന അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ഹെലന്‍.

ബാര്‍ബിയുടെ നിര്‍മ്മാതാക്കളായ മാറ്റെല്‍ കമ്പനി  ഇന്‍സ്പൈറിംഗ് വിമണ്‍ കളക്ഷനിലൂടെ ലോകത്തിന് പ്രചോദനമായി മാറിയ മറ്റ് വനിതകളെയും അവതരിപ്പിച്ചിരുന്നു. ഈ ശ്രേണിയിലെ 12ാമത്തേതാണ് ഹെലന്‍ കെല്ലറുടെ രൂപത്തിലുള്ള പാവ. 1882ല്‍ വെറും 19 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഹെലന് കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടമായത്.

2018ല്‍ ആരംഭിച്ച ഇന്‍സ്പൈറിംഗ് വിമണ്‍ സീരീസിലൂടെ ബില്ലി ജീന്‍ കിംഗ്, സാലി റൈഡ്, മായ ആഞ്ചലോ, റോസ പാര്‍ക്ക്സ്, എല്ല ഫിറ്റ്‌സ്‌ജെറാള്‍ഡ്, ഫ്ലോറന്‍സ് നൈറ്റിംഗേല്‍, അമേലിയ എയര്‍ഹാര്‍ട്ട്,​ കാതറിന്‍ ജോണ്‍സണ്‍,​ എലനോര്‍ റൂസ്‌വെല്‍റ്റ്, സൂസന്‍ ബി. ആന്റണി, ഫ്രിഡ കാഹ്‌ലോ എന്നിവരുടെ രൂപത്തിലുള്ള ബാര്‍ബി പാവകളാണ് മാറ്റെല്‍ ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.

ഏകദേശം 2,200 രൂപയാണ് ഹെലന്‍ കെല്ലര്‍ പാവകളുടെ വില. ബാര്‍ബി വെബ്സൈറ്റ് വഴിയും ഓണ്‍ലൈനായും പാവകള്‍ ലഭ്യമാണ്. ബ്രെയ്‌ലി ലിപിയിലുള്ള ഒരു ബുക്കും ഹെലന്‍ കെല്ലര്‍ ബാര്‍ബി പാവയുടെ കൈയ്യില്‍ കാണാം. 1968ല്‍ 87ാം വയസിലാണ് ഹെലന്‍ അന്തരിച്ചത്.



Read More in World

Comments