Thursday, April 10, 2025 Thiruvananthapuram

'വാൽമീകി ധർമ്മം' മലയാളം പതിപ്പ് പ്രകാശനം ചെയ്തു

banner

3 years Ago | 456 Views

നല്ലി കുപ്പുസ്വാമി ചെട്ടിയാർ രചിച്ച വാല്മീകി ധർമമെന്ന തമിഴ് കൃതിയുടെ ശൈലജ രവീന്ദ്രൻ വിവർത്തനം ചെയ്ത മലയാളം പതിപ്പ് പ്രകാശനം ചെയ്തു.

ഭാരത് സേവക് സമാജ് സദ്ഭാവന ആഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മുൻ മന്ത്രി എം. എ ബേബി വാല്മീകി ധർമ്മം മലയാളം പതിപ്പ് പ്രകാശനം ചെയ്തു.   ഡോ. ജോർജ് ഓണക്കൂർ പുസ്തകം ഏറ്റുവാങ്ങി. ബി. എസ് എസ്  ചെയർമാൻ ബി. എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി എസ് എസ് ഡയറക്ടർ ജയശ്രീകുമാർ സ്വാഗതമാശംസിച്ചു.  സിനിമ-സീരയൽ നടൻ കൊല്ലം തുളസി, ഡോ. എം. ആർ തമ്പാൻ, ഡോക്ടർ എൻ. നായനാർ തുടങ്ങിയവർ സംസാരിച്ചു. മഞ്ജു ശ്രീകണ്ഠൻ കൃതജ്ഞത പ്രകാശിപ്പിച്ചു. 

നിയമങ്ങൾ അനുസരിക്കാൻ പഠിക്കുന്നതിനൊപ്പം തന്നെ നീതിബോധം നമ്മിൽ അന്യമായി തീരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. 

മനുഷ്യ ജീവിതത്തിൽ സഹിഷ്ണുതയും സ്നേഹവും കുറഞ്ഞുവരികയും മാനവികത എവിടെയോ നഷ്ടമാകുന്നുവെന്നും കരുതേണ്ടിയിരിക്കുന്നതായും  അദ്ദേഹം പരാതി പെടുകയുണ്ടായി.  ഇക്കാര്യങ്ങളിൽ  ഗൗരവത്തോടെയുള്ള ജാഗ്രത പുലർത്തേണ്ട ആവശ്യകതയിലേക്കും  അദ്ദേഹം വിരൽ ചൂണ്ടുകയുണ്ടായി.

ധർമ്മം എന്നാൽ നീതി എന്ന് അർത്ഥമാക്കുന്നത് ധർമ്മ ചിന്ത എന്ന്  വെടിയുന്നുവോ അന്ന് സമൂഹവും മനുഷ്യരും നശിക്കുമെന്ന് ഓർമ്മയുണ്ടാവണം.  ധർമ്മം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. അധർമ്മത്തിനെതിരെ സംസാരിക്കാനും നമുക്ക് സാധിക്കണം -ജോർജ് ഓണക്കൂർ തുടർന്ന് പറഞ്ഞു. 



Read More in Organisation

Comments