Saturday, July 19, 2025 Thiruvananthapuram

ന്യൂയോര്‍ക്ക് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടി 'പച്ച'

banner

3 years, 11 months Ago | 421 Views

ജെ ആന്റ് ബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയചന്ദ്രൻ നിർമ്മിച്ച് ശ്രീവല്ലഭൻ സംവിധാനം ചെയ്ത 'പച്ച' എന്ന ചിത്രം ന്യൂയോർക്കു ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 'പച്ച' ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രൈസ് അവാർഡും കരസ്ഥമാക്കി.

പരിസ്ഥിതി പ്രമേയമാക്കി ചെയ്ത 'പച്ച' ഇതിനോടകം തന്നെ 15-ഓളം അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഫ്രാൻസ്, ഇറ്റലി, ബോസ്റ്റൺ(US) തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ചിത്രത്തിനുളള അന്താരാഷ്ട്ര പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

പാലക്കാട് രാമശ്ശേരി എന്ന ഗ്രാമത്തിലെ 10 വയസ്സുളള അപ്പുവിന്റെ ജീവിത നേർക്കാഴ്ചയാണ് പച്ചയുടെ ഇതിവൃത്തം.  മനുഷ്യരെക്കാളും മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന അപ്പു മരങ്ങളെ മുത്തശ്ശനായും മുത്തശ്ശിയായും സങ്കല്പിച്ച് അവരോടു തന്റെ സുഖങ്ങളും ദുഖങ്ങളും പങ്കുവെയ്ക്കുന്നു.

മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം വരും കാലങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജലക്ഷാമമാണ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. നെടുമുടി വേണു, കെ.പി.എ.സി.ലളിത, മേനക, ജി സുരേഷ്കുമാർ (നിർമാതാവ്) തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ്റ്റർ മിഥുൻ ആണ് അപ്പുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 



Read More in Literature

Comments