ഗാന്ധിഭാരത്

9 months, 2 weeks Ago | 54 Views
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്ത് അഹിംസയിലധിഷ്ഠിതമായി വികസിപ്പിച്ചെടുത്ത ഒരു സമര രീതിയാണ് സത്യാഗ്രഹം. ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും സ്വാതന്ത്ര്യസമര കാലഘട്ടത്തിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി. 1906 സെപ്റ്റംബർ 11ന് ജോഹനാസ് ബർഗിൽ ചേർന്ന യോഗത്തിൽ വച്ചാണ് ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് 'സത്യാഗ്രഹം' എന്ന പേര് നൽകിയത്. നല്ല കാര്യത്തിന് വേണ്ടി എന്ന് അർത്ഥം വരുന്ന സത്യാഗ്രഹം' എന്ന പേര് മദൻ ലാൽഗാന്ധി നിർദ്ദേശിച്ചപ്പോൾ ഗാന്ധിജി അംഗീകരിക്കുകയായിരുന്നു. അതിനാലാണ് ദക്ഷിണാഫ്രിക്ക ഗാന്ധിജിയുടെ 'രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നത്.
ഒരു രാഷ്ട്രീയ സമരമുറ എന്നതിലുപരി അനീതിക്കും ഹിംസക്കും എതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ സത്യാഗ്രഹത്തെ വളർത്തി എടുക്കാനാണ് ഗാന്ധിജി വിഭാവന ചെയ്തത്. ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. ഇന്ത്യയിൽ അദ്ദേഹം സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി സബർമതി ആശ്രമം സ്ഥാപിച്ചു. സത്യാഗ്രഹികൾ പ്രധാനമായും 11 തത്ത്വങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു.
'അഹിംസ, സത്യം, മോഷ്ടിക്കാതിരിക്കുക, ബ്രഹ്‌മചര്യം, നിസ്വാർത്ഥത, കായികാദ്ധ്വാനം, വാക്‌ചാതുരി, ഭയമില്ലായ്‌മ,മതസഹിഷ്ണുത, സ്വദേശി, അയിത്തോച്ചാടനം".
ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യസത്യാഗ്രഹം 1917- ഏപ്രിലിൽ നടന്ന ചമ്പാരൻ സത്യാഗ്രഹമാണ്. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതന സമരമുറകൾ ഗാന്ധിജി ആദ്യമായി പയറ്റിനോക്കിയത് ചമ്പാരനിൽ ആയിരുന്നു. അവിടത്തെ കൃഷിക്കാർക്കു വേണ്ടിയായിരുന്നു ഗാന്ധിജി ഈ സത്യാഗ്രഹം നടത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ നിരാഹാര സമരം 1918-ൽ അഹമ്മദാബാദ് തുണിമില്ല് സമരമായിരുന്നു.ആ വർഷം തന്നെ 1918 മാർച്ച് 22 മുതൽ 1918 ജൂൺ 5 വരെ നടന്ന khede (ഖേദ) സത്യാഗ്രഹവും ഉണ്ടായിരുന്നു. 1919 മാർച്ച് 30ന് നിസ്സഹകരണസമരം തുടങ്ങി. അഹിംസാമാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 1919 ഏപ്രിൽ 6ന് ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചു വരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം. 1922 ഫെബ്രുവരി 5ന് ഉത്തർപ്രദേശിൽ നടന്ന ചൗരി ചൗരാ സമരം തുടങ്ങുന്നത് നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പോലീസ്
വെടിവയ്ക്കുകയും, നിരവധി ആളുകളും പോലീസുകാരും കൊല്ലപ്പെടുകയും പോലീസ് സ്റ്റേഷൻ തീയിടുകയും ചെയ്തു. ഇത് ചൗരിചൗരാ സംഭവം എന്നാണ് അറിയപ്പെടുന്നത്. നിസ്സഹകരണ പ്രസ്‌ഥാനം ഗാന്ധിജി നിറുത്തി വയ്ക്കുകയും അതിന്റെ ചുവടുപിടിച്ച് അയിത്തോച്ചാടനത്തിന് രൂപം കൊടുത്ത് കൊണ്ടു കേരളത്തിൽ വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം പിന്തുണ നൽകി. 1925 മാർച്ച് 19 നാണ് വൈക്കംസത്യാഗ്രഹം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസാ സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം. 1942 ആഗസ്റ്റ് മാസം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ സമരം എന്ന് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്നതാണ് ക്വിറ്റ് ഇന്ത്യാ പ്രസ്‌ഥാനം കൊണ്ട് ഗാന്ധിജി വിഭാവന ചെയ്തത്.
Read More in Organisation
Related Stories
ചെറായി ബീച്ച് : വിനോദ സഞ്ചാരികളുടെ പറുദീസ
3 years, 4 months Ago
മുൻ-പിൻ നോക്കാതെയുള്ള വാക്കും പ്രവർത്തിയും അപകടത്തിലേയ്ക്ക് നയിക്കും: ബി.എസ്. ബാലചന്ദ്രൻ
11 months, 2 weeks Ago
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 4 months Ago
ഒക്ടോബർ മാസത്തെ ദിവസങ്ങൾ
3 years, 5 months Ago
പൈതൃകത്തിന്റെ കരുത്ത് സംസ്കാരഭാരതം
8 months, 3 weeks Ago
കാര്യവിചാരം
3 years Ago
Comments