Thursday, April 10, 2025 Thiruvananthapuram

ഇത് ചരിത്രം; കവിതാസമാഹാരം കടലിനടിത്തട്ടില്‍ പ്രകാശിതമായി

banner

2 years, 9 months Ago | 291 Views

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള പുസ്തകം കടലിന്റെ അടിത്തട്ടില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷയും സംസ്‌കാരവും ജീവിത സമരങ്ങളും കടല്‍പ്പോരാട്ടങ്ങളും ഉള്‍ക്കൊള്ളുന്ന, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഫാ. പോള്‍ സണ്ണിയുടെ 'സ്രാവിന്റെ ചിറകുള്ള പെണ്ണ്' എന്ന കാവ്യസമാഹാരമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഹാര്‍ബറില്‍ പ്രകാശനം ചെയ്തത്. ആഴക്കടല്‍ ഗവേഷകയും തീരദേശത്തുനിന്നുള്ള ആദ്യ വനിതാ സ്‌കൂബാ ഡൈവറുമായ അനീഷ അനി ബെനഡിക്റ്റിന് കവി ഡി. അനില്‍കുമാര്‍ ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു. 

കടല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സ്‌കൂബാ ഡൈവിങ് കൂട്ടായ്മ ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സ് ആണ് കടലിനടിയിലെ പുസ്തകപ്രകാശനത്തിന് സഹായമൊരുക്കിയത്. പരമ്പരാഗത സ്രാവുവേട്ടക്കാര്‍, കടലാഴങ്ങളുടെ രൂപങ്ങള്‍, പാര്, കവര്, മീന്‍കാരികള്‍, ചുഴികള്‍, മതബോധങ്ങള്‍, ഒപ്പാരി ചിന്തുകള്‍, തീരത്തിന്റെ വറുതികള്‍ തുടങ്ങിയ വിഷയങ്ങള്‍ കടല്‍ക്കലിയുടെ പരുഷതയോടും ഒപ്പം ആത്മവിമര്‍ശനത്തോടെയും പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. 



Read More in Literature

Comments