Friday, April 18, 2025 Thiruvananthapuram

ഡിജിറ്റല്‍ വിഭജനം കുറയ്ക്കുക; ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിന പ്രമേയം

banner

3 years, 7 months Ago | 369 Views

സെപ്റ്റംബര്‍ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനം. 1966 മുതലാണ് യുനെസ്‌കോ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കാൻ തുടങ്ങിയത്.   നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. 

വ്യക്തികളെയും സമൂഹത്തെയും സാക്ഷരതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും സമൂഹത്തെ സാക്ഷരരാക്കാൻ പ്രയത്നിക്കേണ്ടത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനും ഈ ദിനം അവസരമൊരുക്കും. ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന അജണ്ട പ്രകാരം ലോകത്താകമാനമുള്ള ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തണം. 

എല്ലാ വർഷവും സാക്ഷരതാ ദിനം കൊണ്ടാടുന്നതോടൊപ്പം ഒരു വിഷയവും മുന്നോട്ടു വയ്ക്കാറുണ്ട്. Literacy for a human centered recovery: Narrowing the digital divide എന്നതാണ് 2021 ലെ വിഷയം. ഇതിന്റെ അർത്ഥം- മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത: ഡിജിറ്റൽ വിഭജനം കുറയ്ക്കുക എന്നതാണ്.

രാജ്യത്തെ ഏറ്റവും സാക്ഷരതാനിരക്കുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ ശരാശരി സാക്ഷരതാനിരക്ക് 77 ശതമാനമാണ്. ഇതിൽ 96.2 ശതമാനം സാക്ഷരർ ഉള്ളത് കേരളത്തിലാണ്. 66.4 ശതമാനവുമായി ആന്ധ്രാ പ്രദേശാണ് ഏറ്റവും കുറഞ്ഞ സാക്ഷരർ ഉള്ള സംസ്ഥാനം.



Read More in World

Comments