Thursday, July 31, 2025 Thiruvananthapuram

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍ ഇനിമുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന

banner

3 years, 11 months Ago | 532 Views

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതൽ 'രാജീവ് ഗാന്ധി ഖേൽരത്ന' എന്നതിന് പകരം മേജ‌ർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നാകും അവാർഡ് അറിയപ്പെടുക. ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന് രാജ്യത്ത് നൽകുന്ന വലിയ അംഗീകാരം കൂടിയാകും അവാർഡിന് നൽകുന്ന പേര്മാറ്റം

 പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 'മേജര്‍ ധ്യാന്‍ചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളില്‍ ഒരാളാണ്. അദ്ദേഹം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യം തന്നെയാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.

41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഹോക്കിയിലൂടെ ഒരു മെഡല്‍ വരുന്നത്. .

വിരാട് കോലി, സര്‍ദാര്‍ സിങ്, സാനിയ മിര്‍സ, എം.എസ്.ധോനി, വിശ്വനാഥൻ ആനന്ദ്, ധനരാജ് പിള്ളൈ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി കായിക പ്രതിഭകള്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

 



Read More in Sports

Comments